അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ വേദവ്യാസ ധര്‍മ്മ പ്രചാരസഭ പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു. ഇന്നലെ വൈകിട്ട് നാലിനാണ് പുറക്കാട് കരൂര്‍, പഴയങ്ങാടി, നീര്‍ക്കുന്നം, വണ്ടാനം ഭാഗങ്ങളില്‍ കടല്‍ കയറി വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത്. 120ഓളം കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. സംസ്ഥാന ജന. സെക്രട്ടറി ഭരത് പുലിമുഖത്ത്, കെ. ഉണ്ണികൃഷ്ണന്‍, ആന്‍മോള്‍ മോത്തി, കുട്ടന്‍ശാന്തി, കൃഷ്ണന്‍ കരുനാഗപ്പള്ളി, ധനഞ്ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















