പനാജി: കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുന്ന ബംഗാളിനും ഗോവയ്‌ക്കും സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയത്തുടക്കം. മുന്‍ ചാമ്പ്യന്മാര ബംഗാള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചാണ്ഡിഗഡിനെ തോല്‍പ്പിച്ചു.
മുന്‍ ചാമ്പ്യന്മാരും ആതിഥേയരുമായ ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ശക്തരായ മേഘാലയയെ കീഴടക്കി.ഒന്നാം പകുതി ഗോളൊഴിഞ്ഞു നിന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
ആതിഥേയരായ ഗോവക്കെതിരേ മികച്ച പ്രകടനമാണ് മേഘാലയ കാഴ്ചവെച്ചത്്.എന്നാല്‍ കാണികളുടെ പിന്തുണയില്‍ കളിച്ച ഗോവ വിജയം പിടിച്ചെടുത്തു.രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റില്‍ അവര്‍ രണ്ടു ഗോളും നേടി വിജയം സ്വന്തമാക്കി.49-ാം മിനിറ്റിലാണ് ഗോവയുടെ ആദ്യ ഗോള്‍ പിറന്നത്.51-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി.
മുന്‍ ചാമ്പ്യന്മാരായ കേരളം ആദ്യ മത്സരത്തില്‍ 15ന് റെയില്‍വേസിനെ നേരിടും.കേരളം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്.മഹാരാഷ്‌ട്ര, മിസോറാം, പഞ്ചാബ്,റെയില്‍വേസ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.കോഴിക്കോട്ട് നടന്ന ദക്ഷിണ പ്രാഥമിക റൗണ്ടില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് കേരളം ഫൈനല്‍സിന് യോഗ്യത നേടിയത്.നിലവിലുളള ജേതാക്കളായ സര്‍വീസസ്,ഗോവ,ബംഗാള്‍,മേഘാലയ,ചാണ്ഡിഗഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് എ യിലാണ് മത്സരിക്കുന്നത്.ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.
















