തിരുവനന്തപുരം: മന്ത്രി ടി.പി.രാമകൃഷ്ണന്‍ അസുഖബാധിതനായ സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല നല്‍കി.
പുതിയ മദ്യനയം അടക്കം നിര്‍ണായക തീരുമാനങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്നു പുറത്തിറങ്ങേണ്ട സാഹചര്യത്തിലാണു സുധാകരന് ചുമതല നല്‍കിയത്.
പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും തുടര്‍ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തണം. ഇതിനു വേണ്ടിയാണ് വകുപ്പ് ചുമതല സുധാകരനു നല്‍കിയത്.
















