കാട്ടിക്കുളം: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായ ആറാംക്ലാസുകാരി അവശനിലയില്‍. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ തോല്‍പെട്ടി നായ്‌ക്കട്ടി കാട്ടുനായ്‌ക്കകോളനിയിയിലെ ലക്ഷ്മിയുടെ മകളാണ് രണ്ടാനച്ഛന്‍ ജാസിറിന്റെ മര്‍ദ്ദനത്തിനിരയായത്.
ദിവസവും വൈകുന്നേരങ്ങളില്‍ മദ്യപിച്ചെത്തുന്ന ജാസിറിന്റെ മര്‍ദ്ദനത്തിനിരയാകുന്ന കുട്ടി ക്ലാസില്‍ പോകാതെയായി. സ്‌കൂളില്‍ നിന്നും അദ്ധ്യാപകര്‍ അന്വേഷിച്ച് വിട്ടില്‍ എത്തിയപ്പോളാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് അദ്ധ്യാപകര്‍ തിരുനെല്ലി പോലീസിലും, ചൈല്‍ഡ് ടോള്‍ നമ്പറിലും വിവരം അറിയിച്ചു.
വെള്ളമുണ്ട പറമ്പത്ത് വീട്ടില്‍ ജാസിര്‍ (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുമ്പ് മരിച്ചു.ഒരു വര്‍ഷമായി ജാസിര്‍ ലക്ഷമിയോടൊത്ത് താമസിക്കുന്നു. അമ്മയുടെ ഒത്താശയോടേയുള്ള അടിയില്‍ നിന്നും രക്ഷതേടി കുട്ടി ഓടിയെത്തിയത് ലക്ഷ്മിയുടെ സഹോദരി സുജാതയുടെ വീട്ടിലാണ്.. ഇപ്പോള്‍ അവരോടൊപ്പമാണ് താമസിക്കുന്നതും. ഇയാളുടെ എല്ലാ പീഡനങ്ങള്‍ക്കും ലക്ഷ്മി കൂട്ടുനിന്നിരുന്നു. മാനന്തവാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ ജാസിറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















