കോഴിക്കോട്: മോഷണം തുടങ്ങി പ്രാദേശിക ക്രമസമാധാന പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ പ്രാദേശികമായി രൂപീകരിക്കുന്ന കൂട്ടായ്മകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. ഇക്കഴിഞ്ഞ ദിവസം മോഷ്ടാക്കളെന്നാരോപിച്ച് രാത്രി അരീക്കോട് സ്റ്റേഷന് പരിധിയിലെ കല്ലായിയില്‍ 2 യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ഇതിന് ഉദാഹരണം. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് സംഭവത്തെ സദാചാര ഗുണ്ടാ ആക്രമമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന വാദവുമായി ഗോതമ്പ റോഡില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ രംഗത്ത് വന്നിരിക്കുകയാണ്.
രാത്രി കാലങ്ങളില്‍ നടക്കുന്ന ക്രമസമാധാനപ്രശ്നം പരിഹരിക്കാനാണ് പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതെങ്കിലും ഇത് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിക്കുകയാണ്. മൊബൈല്‍ഫോണ്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്ത സംഭവം ജില്ലയില്‍ ഏറിവരികയാണ്. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയാല്‍പോലും ജനക്കൂട്ടം ‘അക്രമികളെ പെരുമാറുന്നത്’ തുടരും. തടയാനെത്തുന്ന പൊലീസ് സംഘ ത്തെ അക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കല്ലായില്‍ നടന്ന സംഭവത്തിലും ഇതാവര്‍ത്തിച്ചു. എസ്ഐ അ ടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മുക്കം ഗോതമ്പ റോഡ് പോബ്സണ് റോഡില്‍ അപരിചതരെ കണ്ട് ഏകദേശം 15 മിനുട്ടിന് ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണശ്രമവും നടന്നുവെന്നും. ഇവര്‍ മറ്റെന്തോ ഉദ്ദേശത്തിനാണ് വന്നതെന്നും പ്രചരിപ്പിച്ചാണ് യുവാക്കളെ നാട്ടുകാരില്‍ ചിലര്‍ കൈകാ ര്യം ചെയ്തത്. അരീക്കോട് പോലീസിന്റെ ഭാഗത്ത് നിന്ന് ഇവരെ പൂര്‍ണ്ണമായും രക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. മിനിട്ടുകള്‍ക്കുള്ളില്‍ ആള്‍ക്കൂട്ടം എത്തുകയും പൊലിസിനെപോലും അകറ്റിനിര്‍ത്തുകയും ക്രമസമാധാനപ്രശ്നം നേരിട്ട് കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ പലഭാഗങ്ങളില്‍ രൂപപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ പ്രത്യേക ആസൂത്രണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം എന്നാല്‍ പോലീസ് ഇത് ഗൗരവമായി എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: