Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീര സവര്‍ക്കറെ ആനയിച്ച് എന്‍എസ്എസ് : മംഗളപത്രം നല്‍കി ആദരിച്ച് ചങ്ങനാശ്ശേരി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 09:16 am IST
inKerala, News, Samskriti, Education

ചങ്ങാനേശ്ശേരി: എന്‍എസ്എസ് രജതജൂബിലി സമ്മേളനത്തില്‍ ശ്രീ മന്നത്ത് പദ്മനാഭന്റെ ക്ഷണം അനുസരിച്ചാണ് വീര സവര്‍ക്കര്‍ ചങ്ങാനേശ്ശേരിയില്‍ എത്തിയത്. 1937 ല്‍ ജയില്‍ മോചിതനായ സവര്‍ക്കര്‍ അവിഭക്ത ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചു ഹിന്ദു സമാജ സംഘാടന പ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരുന്നു. അങ്ങനെ 1940 ല്‍ അദ്ദേഹം തിരുവിതാംകൂറിലും എത്തിച്ചേര്‍ന്നു.

മദ്രാസില്‍ നിന്നും ട്രെയിനില്‍ ചങ്ങനാശ്ശേരിയില്‍ എത്തിയ വീര സവര്‍ക്കറിന് ഗ്രാമഗ്രാമങ്ങള്‍ തോറും സ്വീകരണം നല്‍കിയാണ് സമ്മേളന നഗരി ആയ ചങ്ങനാശ്ശരിയിലേക്ക് ആനയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും അദ്ദേഹത്തെ കാണുവാന്‍ ജനങ്ങള്‍ കൂടിയിരുന്നു. അവിടെയെല്ലാം വലിയ സ്വീകരണം ആണ് ലഭിച്ചത്.

എന്‍എസ്എസ് രജതജൂബിലി സമ്മേളനത്തില്‍ ചങ്ങനാശ്ശേരി നഗരസഭ അദ്ദേഹത്തിന് മംഗള പത്രം നല്‍കി ആദരിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വീരസവര്‍ക്കര്‍ ഹിന്ദു സംഘാടനത്തെ കുറിച്ചും അതിന്റെ സമകാലിക രാഷ്‌ട്രീയ പ്രാധാന്യത്തെ കുറിച്ചും ജാതീയമായി ഭിന്നിച്ചു നില്‍ക്കുന്ന ഹിന്ദുക്കള്‍ ഒന്നായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആയിരക്കണക്കിന് ഹിന്ദുക്കള്‍ എത്തിയ ആ വേദിയില്‍ ഉജ്ജ്വല പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച വര്‍ണ്ണശബളമായ രജതജൂബിലി സമ്മേളനത്തില്‍ പൗരപ്രമാണികള്‍ ആയ ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.

നായര്‍ സമുദായം മാത്രമല്ല എല്ലാ ഹിന്ദു സമുദായങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ ഏകീകരണത്തിനും ഉന്നമനത്തിനും ഒത്തൊരുമക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്ന് മന്നത്താചാര്യന്‍ പലപ്പോഴും ഓര്‍മ്മിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഭാരതീയത എന്ന നമ്മുടെ ഏകസ്വത്വ ബോധത്തിലേക്ക് എത്തിച്ചേരുക എന്ന പ്രഥമകര്‍ത്തവ്യ നിര്‍വ്വഹണത്തിനാണ് എല്ലാ ഹിന്ദു സംഘടനകളും പ്രവര്‍ത്തിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ലക്ഷ്യം. അതില്‍ ചിലത് താഴെ;

കോഴഞ്ചേരി എന്‍എസ്എസ് കരയോഗത്തില്‍ ചെയ്ത പ്രസംഗം:

‘നായര്‍ സര്‍വീസ് സൊസൈറ്റി നായന്മാരുടെ ഗുണത്തെ മാത്രം കരുതി ഉണ്ടാക്കിയിട്ടുളളതല്ല. ഹിന്ദുക്കളെല്ലാം ഒന്നാകാനും നന്നാകാനും ഉള്ള പ്രവൃത്തികളും ഞങ്ങളുടെ ഉദ്ദേശ്യങ്ങളില്‍പ്പെട്ടതാണ്. രാജ്യക്ഷേമത്തിനുവേണ്ടി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ നായന്മാരെ തയ്യാറാക്കുന്നതും എന്‍.എസ്.എസ്. പ്രവൃത്തിയാണ് എന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.’

പത്തനംതിട്ടയിലെ എന്‍എസ്എസ് പ്രവര്‍ത്തക സമ്മേളനത്തില്‍;

‘ദൈവത്തിന്റെ മുമ്പാകെയെങ്കിലും നാം അസമത്വം കൂടാതെ ജീവിക്കേണ്ടതാണെന്നു ഗ്രഹിക്കണം. നായന്മാര്‍ നമ്പൂതിരിയെക്കാള്‍ താണതല്ലെന്നും പുലയനെക്കാള്‍ ഉയര്‍ന്നതല്ലെന്നും മനസ്സിലാക്കണം. അങ്ങനെ ഒരു മനുഷ്യബോധം ഉണ്ടായാല്‍ പരിശുദ്ധമായ മതപ്രചാരം തനിയെ ഉദിച്ചുകൊളളുമെന്നാണെന്റെ വിശ്വാസം. ക്ഷേത്രങ്ങളെല്ലാം നമ്മെ ഉത്തമ ജീവിതത്തിലേക്കു നയിക്കാന്‍ ഉണ്ടാക്കിയിട്ടുളളതാണ്. മതവും മതസ്ഥാപനവും മനുഷ്യനെ നേര്‍വഴി നടത്തി ദൈവത്തെ പ്രാപിക്കാന്‍ ഉണ്ടായിട്ടുളളതാണ്. അതു മുഴുവനും സ്വാര്‍ത്ഥമതികളുടെ കയ്യില്‍പ്പെട്ട് അന്ധതയും അസ്വാതന്ത്ര്യവും അന്യോന്യമത്സരവും ഉണ്ടാകുന്ന സ്ഥാപനങ്ങളായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.’

Tags: nssMannath PadmanabhanVeer Savarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.