ചാലക്കുടി: പോട്ട സൗപര്‍ണിക ബാലിക സദനത്തിലെ കൊച്ചു മിടുക്കികള്‍ നാടിന് അഭിമാനമായി. ഇക്കഴിഞ്ഞ എസ്എസ്എല്‍സിപരീക്ഷയില്‍ വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്ന വിജയമാണ് അന്തേവാസികളായ മിടുക്കികള്‍ കരസ്ഥമാക്കിയത്.
ബാലികസദനത്തിലെ നിഖിത പി.എ 9 എ പ്ലസും, അഖില ജിന്സന് 9 എയും നേടി. അനില ജിന്സന് എട്ട് എ പ്ലസും, നീത പി.എ 7 എ പ്ലസും നേടി. കെ.പി.അഞ്ജന, സൗമ്യ പി നായക്, ശുഭ ലക്ഷ്മി സന്തോഷ്, അനശ്വര എം.സി. എന്നിവരും മിന്നുന്ന വിജയം തന്നെയാണ് നേടിയത്. ചാലക്കുടി സര്‍ക്കാര്‍ ഈസ്റ്റ് ഗേള്‍സ് ഹൈസ്ക്കൂളില്‍ നൂറു ശതമാനം വിജയത്തിന് പിന്നിലും ഇവരുണ്ട്. ബാലിക സദനത്തില്‍ നിന്ന് എട്ട് പേരാണ് ഇവിടെ പരീക്ഷയെഴുതിയത്.
ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റിന്റെ കീഴിലാണ് പോട്ട വ്യാസപുരത്ത് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ബാലികമാര്‍ക്ക് താങ്ങും തണലുമായി സൗപര്‍ണ്ണിക ബാലിക സദനം പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടുവരെയുള്ള ഇരുപതോളം പേരാണ് ഉള്ളത്. സുമനസുകളായ വിവിധ തുറകളിലുള്ളവര്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ടാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ബിരുദാനന്തര വരെ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളെ വിവാഹ ജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും മറ്റും കഴിഞ്ഞത് നല്ലവരായ ഉദാരമതികളുടെ നിര്‍ലോഭമായ സഹകരണം കൊണ്ടു മാത്രമാണെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്ക്കുന്ന പ്രസിഡന്റ് പി.ജി.അരവിന്ദാക്ഷന്, സെക്രട്ടറി കെ.എസ്.രാജീവ് കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: