തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തലസ്ഥാനത്തെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ആറ് പ്രതികളെ പിടികൂടിയത് സി പി എം വിട്ട് നല്‍കിയത് മൂലം.ആക്രമണത്തിന് ശേഷം പ്രതികള്‍ സി പി എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലാണ് അഭയം തേടിയത്.
പൊലീസ് പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു.എന്നാല്‍ പാര്‍ട്ടി ഓഫീസിനുളളില്‍ പൊലീസിനെ കയറാന്‍ സമ്മതിക്കില്ലെന്നാണ് സി പി എം നേതാക്കള്‍ പറഞ്ഞത്.ഇതിനിടെ, വി. ജോയ്, വി. ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി.കെ. പ്രശാന്ത് എന്നീ നേതാക്കള്‍ എത്തി.
തുടര്‍ന്ന് രണ്ട് ഐ പി എസ് ഉദ്യോഗസ്ഥരടക്കം നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതികളെ വിട്ടു കൊടുക്കാന്‍ സി പി എം സമ്മതിച്ചത്. ആറ് പ്രതികളെയാണ് സി പി എം വിട്ടുനല്‍കിയത്.
തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ് പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ച ശേഷമാണ് പ്രതികളെ സി പി എം വിട്ടുനല്‍കിയത്.
ഇ ഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കേരള പൊലീസിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
















