Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജയരാജന്‍ ശരിയാക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:38 pm IST
inVicharam

‘എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാക്കും’ എന്ന മുദ്രാവാക്യമാണ് പത്തുമാസം മുന്‍പ് കേരളമാകെ കേട്ടത്. ശരിയാക്കുമെന്ന് പറയുന്നവരാണ് ശരിയെന്ന് വിശ്വസിച്ച് ഭൂരിപക്ഷം പേരും ഇടതിന് വോട്ടുനല്‍കി. നല്ല ഭൂരിപക്ഷവും കിട്ടി. പിന്നെ കണ്ടത് ഒക്കെ ശരിയാക്കിത്തരുന്നുണ്ടെന്ന ഭാവം. തെരുവില്‍ മാത്രമല്ല നിയമസഭയില്‍പോലും ഭാവമാറ്റമില്ല.

നിയമസഭയില്‍ തുടര്‍ന്നുവന്ന മര്യാദകളും ബഹുമാന്യതയുമൊക്കെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ‘പോയി വേറെ പണി നോക്കെടോ’ എന്ന് മുമ്പൊരു മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ നോക്കി പറഞ്ഞിട്ടില്ല. ‘എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്നൊരു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഇത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെയെല്ലാം സ്വഭാവമാണെന്നും പറയാന്‍ പറ്റില്ല. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നല്ലോ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയായി രണ്ടാമതും നമ്പൂതിരിപ്പാട് അധികാരത്തിലെത്തി. പ്രതിപക്ഷത്തോട് പോയി പണിനോക്കാന്‍ നമ്പൂതിരിപ്പാടിന് പറയാന്‍ തോന്നിയിട്ടില്ല.

അതിരുവിട്ട് വര്‍ത്തമാനം പറയുന്ന ഇ.കെ.നായനാരും ഇത്തരം പ്രസ്താവന നടത്തിയിട്ടില്ല. വി.എസ്.അച്യുതാനന്ദനും അങ്ങനെ പറഞ്ഞതായി പരാതി ഉയര്‍ന്നില്ല. സി.അച്ചുതമേനോനും പി.കെ.വാസുദേവന്‍ നായരും ആക്ഷേപകരമായ വാക്കുകള്‍ പ്രയോഗിച്ചിട്ടില്ല. അപ്പോള്‍ കമ്മ്യൂണിസത്തിന്റെ കുഴപ്പമല്ലെന്നുറുപ്പ്. മരത്തിന്റെ കുഴപ്പമല്ലെങ്കില്‍ പിന്നെന്താണ്? മരപ്പണിക്കാരന്റെ ഇരിപ്പ് തന്നെ. ഇരിപ്പ് മാറ്റിയില്ലെങ്കില്‍ നാറ്റക്കേസാണ്. അഞ്ചുവര്‍ഷത്തേക്ക് നല്ല മുഖ്യമന്ത്രിയായി ഇരിക്കണമെങ്കില്‍ ഇരിപ്പ് ശരിയാക്കണം. അതായത് മുഖ്യമന്ത്രി ശൈലി മാറ്റണം.

തുടക്കത്തിലേ ശനിബാധിച്ച സര്‍ക്കാറാണിത്. മൂന്നുമാസം പിന്നിടുംമുന്‍പ് അഴിമതി ആരോപണത്തില്‍ തട്ടി ഒരു മന്ത്രി പ്രമുഖന് സ്ഥാനം പോയി. മറ്റൊരു മന്ത്രി ഗുരുതരമായ ആരോപണത്തിന്റെ പേരില്‍ കോടതിയുടെ ദയകാത്തിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണത്തിന്റെ വരുതിയില്‍ പിന്നെയും മന്ത്രിമാരുണ്ട്. ഇത്രവേഗം ജനങ്ങള്‍ക്ക് മടുപ്പ് സമ്മാനിച്ച മറ്റൊരു സര്‍ക്കാരില്ല.

തുടക്കത്തില്‍ തെരുവുപട്ടികളായിരുന്നു സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയത്. ജനങ്ങളെ ഓടിച്ചിട്ട് കടിച്ചു. തിരുവനന്തപുരത്തൊരു വൃദ്ധയെ കടിച്ചുകൊന്നു. ഒരു മാസത്തിലധികം പട്ടികള്‍ തെരുവു കയ്യടക്കി ഭീതി പരത്തി. അങ്ങനെയാണല്ലോ. പട്ടികള്‍ക്കൊരുമാസമുണ്ട്. നാട്ടുകാര്‍ക്കത് പന്ത്രണ്ടുമാസമാണ്. തെരുവിലൊതുങ്ങുന്നില്ല. കാമവെറിയന്മാരുടെ വിളയാട്ടം. പള്ളിക്കൂടത്തിലും പള്ളിമേടകളിലും അനാഥാലയത്തിലും വീടിനകത്തും കുടുംബത്തില്‍ നിന്നുപോലും പീഡനത്തിന്റെ നീണ്ട കഥകളാണ് അനുദിനം പുറത്തുവരുന്നത്. നടപടികളിലെ അനാസ്ഥ സംഭവങ്ങളുടെ പട്ടിക നീട്ടിക്കൊണ്ടിരിക്കുന്നു. അഞ്ചുവയസ്സുപോലും തികയാത്ത പിഞ്ചോമനകളുടെയും എണ്‍പത്തഞ്ചുകഴിഞ്ഞ മുത്തശ്ശിയുടെയും കണ്ണീര് വീഴ്‌ത്തുന്നവരോട് എന്തിന് ദയകാണിക്കണമെന്ന ചോദ്യം പരക്കെ ഉയരുകയാണ്. ചടുലമായ നടപടികള്‍ തുടക്കത്തിലേ എടുത്തിരുന്നുവെങ്കില്‍ കുറേ സംഭവങ്ങളെങ്കിലും ഒഴിവാക്കപ്പെടുമായിരുന്നു.

മുഖ്യമന്ത്രിയുടെ ആഭ്യന്തരം ശരിയാകുന്നേയില്ല. എന്നുവച്ച് ഏതെങ്കിലും വകുപ്പ് ശരിയാകുന്നുണ്ടോ എന്നുചോദിച്ചാല്‍ അതുമില്ല. കാവല്‍ക്കാരനായി താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചയാളാണ് വി.എസ്.അച്യുതാനന്ദന്‍. മുന്‍മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവിനായി പാര്‍ട്ടി ഒരു കസേരയൊരുക്കി. അതിട്ട് കാലും നീട്ടിയിരിക്കാന്‍ ഒരു സ്ഥലം പോലും നല്‍കിയില്ല. പിന്നല്ലെ മാലോകരുടെ കാര്യം. സെക്രട്ടേറിയറ്റിന് പുറത്തും ഫയലുകള്‍ കുന്നുകൂടിയിരിക്കുകയാണ്. ഫയലുകളെല്ലാം തീര്‍പ്പാക്കാന്‍ നമ്മുടെ സംവിധാനമനുസരിച്ച് മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ സാധിക്കില്ല. ഓരോ വകുപ്പിനും ചുമതലക്കാര്‍ പലതട്ടിലുമുണ്ട്. തട്ടുകള്‍ താണ്ടി വേണം മന്ത്രിയുടെ മുന്നിലെത്താന്‍. ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെങ്കിലോ സംഗതി തീര്‍ന്നു.

ഉദ്യോഗസ്ഥരെ ശത്രുക്കളായി കണ്ട് കാര്യങ്ങള്‍ കൊണ്ടുപോയാല്‍ പെട്ടതുതന്നെ. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഐഎഎസുകാരെ ശത്രുക്കളാക്കിയത് പോട്ടേ. മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായമെന്താണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാനുള്ള ഭരണക്കാരുടെ തീരുമാനത്തിനെതിരെ ജീവനക്കാരില്‍ വലിയഭാഗം അമര്‍ഷത്തിലാണ്. അവര്‍ നില്‍പ്പ് സമരത്തിലും നടപ്പ് സമരത്തിലും ഇരിപ്പുസമരത്തിലുമാണ്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ശരിയാക്കുന്നതിനുപകരം തലചരിച്ച് കണ്ണിറുക്കി ശരിയാക്കുന്നുണ്ട് എന്ന മട്ടില്‍ പെരുമാറുമ്പോള്‍ അതങ്ങ് എല്ലാവരും വകവച്ചുനല്‍കുന്ന കാലമല്ലിത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാറിന്റെ പ്രഥമ കടമയും കര്‍ത്തവ്യവുമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് ദയനീയ പരാജയമാണെന്നാണ് 10 മാസത്തെ അനുഭവം. ഡിജിപിയാകാന്‍ യോഗ്യതയുള്ള ആളല്ല ടി.പി.സെന്‍കുമാറെന്ന് പരസ്യമായി പറഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വയോഗ്യതയും ഒത്തിണങ്ങിയ ആളാണോ? ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ പുതിയ വക്കീല്‍ ഹൈക്കോടതിയില്‍ വാദിച്ചത് നടപടിക്രമങ്ങളില്‍ പരിചയക്കുറവുണ്ടെന്നല്ലെ? എല്ലാം അറിയുന്ന ആളാണെങ്കില്‍ എന്തിനാണ് സ്വദേശികളും പരദേശികളുമായ ഉപദേശികള്‍. പരസ്യമായ ഉപദേശികള്‍ മാത്രമല്ല, രഹസ്യമായ ഉപദേശികളുമുണ്ടായിട്ടും ഒന്നും ശരിയാംവണ്ണം നടക്കുന്നില്ല. അത് ബോധ്യപ്പെട്ടതുകൊണ്ടാണോ പിണറായിയെക്കാള്‍ നല്ല ‘ഭരണപരിചയമുള്ള’ എം.വി.ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ജയരാജന്‍ മുഖ്യമായും ആഭ്യന്തരമാണ് ഭരിക്കുന്നതത്രേ. കണ്ണൂരില്‍ ജയരാജന്‍ പോലീസിനെ ഭത്സിച്ച കാഴ്ചകള്‍ വേണ്ടുവോളമുണ്ട്. ജഡ്ജിക്കെതിരെ ‘ശുംഭന്‍’ പ്രയോഗം നടത്തിയതിന് തടവില്‍ കഴിയേണ്ടിവന്ന ജയരാജന് പുതിയ പദവി നല്‍കിയാല്‍ എല്ലാം ശരിയാകുമോ?

അരിയുമില്ല, പണിയുമില്ല, പെന്‍ഷനുമില്ല. പക്ഷേ, വിലക്കയറ്റം വേണ്ടുവോളമുണ്ട്. ഇതിനെല്ലാം പരിഹാരം തേടേണ്ട നിയമസഭ ‘വാടാ പോടാ’ വിളികളുടെ വേദിയായിട്ടും സാമാജികരുടെ കാര്യം വരുമ്പോള്‍ നാമൊന്ന്, നമുക്കൊന്ന് എന്ന അവസ്ഥ. ആദ്യ കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മാസശമ്പളം 500 രൂപയായി നിശ്ചയിച്ചതിനെതിരെ രാഷ്‌ട്രപിതാവ് മഹാത്മജി വല്ലാതെ കോപിച്ചിരുന്നു. ഇന്നോ? നിയമസഭ കണ്ടില്ലെ. വെറും 16 ദിവസമേ സഭ ചേര്‍ന്നുള്ളൂ.

എംഎല്‍എമാരുടെ വാഹന, ഭവന വായ്‌പാപരിധി ഉയര്‍ത്തിയതടക്കം നാല് നിയമഭേദഗതികള്‍ പാസാക്കിയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം സമാപിച്ചത്. ബജറ്റ് പാസാക്കുന്നതിനായി അടുത്തമാസം സഭ വീണ്ടും സമ്മേളിച്ചേക്കും. 2016-ലെ വ്യാവസായിക തര്‍ക്ക ഭേദഗതി ബില്‍, കുറഞ്ഞകൂലി ഭേദഗതി ബില്‍, കേരള ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബില്‍ എന്നിവയും വ്യാഴാഴ്ച പാസാക്കി.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ്‌വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ വാഹനവായ്‌പ, ഭവനനിര്‍മാണ വായ്‌പ എന്നിവയുടെ പരിധി ഉയര്‍ത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഭേദഗതി ചര്‍ച്ച കൂടാതെ അംഗീകരിച്ചു. എംഎല്‍എമാരുടെ ജീവനക്കാരുടെ ശമ്പളം 12,500 രൂപയില്‍ നിന്ന് 20,000 രൂപയായും എംഎല്‍എമാരുടെ വാഹനവായ്‌പ അഞ്ചുലക്ഷത്തില്‍ നിന്ന് പത്തുലക്ഷമായും ഭവനവായ്‌പ അഞ്ചുലക്ഷത്തില്‍നിന്ന് പത്തുലക്ഷമായും ഭവനവായ്‌പ പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമായുമാണ് ഉയര്‍ത്തിയത്. ഇതില്‍പ്പരം യോജിപ്പ് മറ്റെവിടെ കിട്ടും. മുഖ്യമന്ത്രി പ്രതിപക്ഷത്തെ നോക്കി ‘ശിവസേനയെ നിങ്ങള്‍ വാടകയ്‌ക്കെടുത്തു’ എന്നുപറഞ്ഞതാണ് ഏറെ പ്രകോപനമുണ്ടാക്കിയത്. ക്വൊട്ടേഷന്‍കാരുടെ കാലത്ത് ആരും ആരെയും വാടകയ്‌ക്കെടുക്കും. അതിലെന്തിനിത്ര പ്രകോപിതരാകണം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.