ആലപ്പുഴ: വായനദിന- വാരാചരണ പരിപാടികള്‍ ജില്ലയില്‍ വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വായനദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ മുഹമ്മദന്‍സ് ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ 19ന് നടത്തും.
മികച്ച ഗ്രന്ഥശാല പ്രവര്ത്തകന്, മികച്ച സ്കൂള്‍ ലൈബ്രറി, സ്കൂള്‍ ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകര്‍ എന്നിവരെ ആദരിക്കും.
19 മുതല്‍ 25 വരെ ഒരാഴ്ചക്കാലം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ജനപ്രതിനിധികള്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
പ്രമുഖരുടെ സ്മൃതി മണ്ഡലങ്ങളില്‍ കവിയരങ്ങ്, സാഹിത്യചര്‍ച്ച എന്നിവ സംഘടിപ്പിക്കും. കൂടാതെ സ്കൂള്‍ തലത്തിലും പൊതു തലത്തിലും വായനശാലകള്‍ക്ക് പുസ്തകം ശേഖരിക്കുന്നതിനുള്ള പ്രത്യേക പുസ്തക സമാഹരണയജ്ഞം, കേരളത്തിന്റെ 60 വര്‍ഷം മാധ്യമങ്ങളിലൂടെ പ്രത്യേക ചിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാംസ്കാരികയാത്ര എന്നിവയും സംഘടിപ്പിക്കാന്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: