റാഞ്ചി: മാരത്തണ്‍ ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാര കുറിച്ച ഇരട്ട ശതകവും വൃദ്ധിമാന്‍ സാഹയുടെ മികവാര്‍ന്ന സെഞ്ചുറിയും ഓസ്‌ട്രേലിയയുടെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തി.തകര്‍ത്തെറിയുന്ന രവീന്ദ്ര ജഡേജയുടെ സ്പിന്‍ മാജിക്കില്‍ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയത്തിന്റെ പടവുകളിലേക്ക് ചുവടുവെച്ചു കയറുകയാണ്.
ഒന്നാം ഇന്നിംഗ്‌സില്‍ 152 റണ്‍സ് ലീഡുവഴങ്ങിയ ഓസ്‌ട്രേലിയ
നാലാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കിന് 23 റണ്‍സിലെത്തി നില്‍ക്കുന്നു.ആദ്യ ഇന്നിംഗ്‌സിലെ കടം വീട്ടാന്‍ അവര്‍ക്കിനി 129 റണ്‍സ് കൂടി വേണം.ശേഷിക്കുന്നത് എട്ടു വിക്കറ്റു മാത്രം.ഓപ്പണര്‍ മാറ്റ് റെന്‍ഷാ ഏഴു റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും(17) നൈറ്റ് വാച്ച്മാന്‍ ലിയോണിനെയും (2) മടക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.അവസാനദിനമായ ഇന്ന് ജഡേജയ്‌ക്കൊപ്പം ആര്‍.ആശ്വിനും തകര്‍ത്തെറിഞ്ഞാല്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും.3.2 ഓവറില്‍ ആറു റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ രണ്ടു വിക്കറ്റ് വീഴ്‌ത്തിയത്.
ചേതേശ്വര്‍ പൂജാരയുടെയും (202) വൃദ്ധിമാന്‍ സാഹയുടെയും (117) മികവില്‍ ഇന്ത്യ നേരത്തെ ഒന്നാം ഇന്നിംഗ്‌സ് ഒമ്പതു വിക്കറ്റിന് 603 റണ്‍സ് നേടി അവസാനിപ്പിച്ചു.ഇതോടെ ഇന്ത്യയ്‌ക്ക് 152 റണ്‍സ് ലീഡായി.
രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാര ക്ഷമയോടെ ബാറ്റുവിശി .668 മിനിറ്റ് ക്രീസില്‍ നിന്ന പൂജാര 525 പന്ത് നേരിട്ടു.ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സാണിത്.രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് പൂജാര മറികടന്നത്.2004 ല്‍ ടെസ്റ്റ് മത്സരത്തില്‍ 495 പന്തുനേരിട്ടാണ് ദ്രാവിഡ് റെക്കോഡിട്ടത്.
പൂജാരയുടെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണിത്.ഓസ്‌ട്രേലിയക്കെതിരേ പൂജാരയുടെ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയും.ഇതോടെ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനെന്ന നേട്ടം പൂജാരയക്ക് സ്വന്തമായി.നേരത്തെ സച്ചിനും ലക്ഷ്മണും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
പൂജാരയും വുദ്ധിമാന്‍ സാഹയും ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 199 റണ്‍സ് കൂട്ടിചേര്‍ത്തു.സാഹ 233 പന്തില്‍ 117 റണ്‍സ് അടിച്ചു.സാഹയുടെ മൂന്നാം സെഞ്ചുറിയാണിത്.എട്ടു ഫോറും ഒരു സിക്‌സറും പൊക്കി.
വിക്കറ്റുകള്‍ കൊയ്യുന്നതില്‍ മികവു കാട്ടുന്ന രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും മോശമായില്ല.അര്‍ദ്ധ സെഞ്ചുറി (54) കുറിച്ച ജഡേജ കീഴടങ്ങാതെ നിന്നു. ആറുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ കുമിന്‍സ് നാലു വിക്കറ്റ് വീഴ്‌ത്തി.സ്പിന്നര്‍ ഓകീഫ് മൂന്ന് വിക്കറ്റുകള്‍ എടുത്തു.ഇരട്ടസെഞ്ചുറി കുറിച്ച പൂജാരയുടെ വിക്കറ്റ് ലിയോണ്‍ സ്വന്തമാക്കി.
സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ: ഒന്നാം ഇന്നിംഗ്‌സ് :451
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്:കെ.എല്‍ രാഹുല്‍ സി വേഡ് ബി കുമിന്‍സ് 67, എം.വിജയ് സ്റ്റമ്പഡ് വേഡ് ബി ഓ കീഫി 82, സി.എ.പൂജാര സി മാക്‌സ്‌വെല്‍ ബി ലിയോണ്‍ 202, വി.കോഹ്‌ലി സി സ്മിത്ത് ബി കുമിന്‍സ് 6, എ.എം.രഹാനെ സി വേഡ് ബി കുമിന്‍സ് 14, കെ.കെ.നായര്‍ ബി ഹസല്‍വുഡ് 23, ആര്‍.അശ്വിന്‍ സി വേഡ് ബി കുമിന്‍സ് 3, വൃദ്ധിമാന്‍ സാഹ സി മാക്‌സ്‌വെല്‍ ബി ഓകീഫി 117, രവീന്ദ്ര ജഡേജ നോട്ടൗട്ട് 54, ഉമേഷ് യാദവ് സി വാര്‍ണര്‍ ബി ഓ കീഫി 16, ഇയാന്‍ ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 19 ആകെ ഒമ്പതു വിക്കറ്റിന് 603 (ഡിക്ല്‌യേര്‍ഡ്)
വിക്കറ്റ് വീഴ്ച: 1-91, 2-193, 3-225, 4-276, 5-320, 6-328, 7-527, 8-541, 9-595.
ബൗളിംഗ്:ഹസല്‍വുഡ് 44-10-103-1, കുമിന്‍സ് 39-10-106-4, ഓകീഫി 77-17-199-3, ലിയോണ്‍ 46-2-163-1, മാക്‌സ്‌വെല്‍ 4-0-13-0
ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്: വാര്‍ണര്‍ ബി ജഡേജ 14, റെന്‍ഷാ നോട്ടൗട്ട് 7, ലിയോണ്‍ ബി ജഡേജ 2 എക്‌സ്ട്രാസ് 0, ആകെ രണ്ടു വിക്ക്റ്റിന് 23.
വിക്കറ്റ് വീഴ്ച 1-17,2-23
ബൗളിംഗ് : ആര്‍.അശ്വിന്‍ 4-0-17-0, ജഡേജ 3.2-1-6-2
പൂജാരയ്‌ക്ക് ചരിത്രനേട്ടം
റാഞ്ചി: മൂന്നാം ടെസറ്റില്‍ ഇരട്ടശതകം തികച്ച ചേതേശ്വര്‍ പൂജാര ചരിത്രമെഴുതി. ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി പൂജാരയ്‌ക്ക് സ്വന്തമായി.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണുമാണ് ഓസ്‌ട്രേലിയക്കെതിരേ ഇരട്ട സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
റാഞ്ചിയില്‍ 202 റണ്‍സ് സ്വന്തംപേരിലെഴുതിയാണ് പൂജാര ഈ ബഹുമതിക്ക് അര്‍ഹനായത്.2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ പൂജാര ഓസ്‌ട്രേലിയക്കെതിരേ ഇരട്ട സെഞ്ചുറി (204) നേടിയിരുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2004 ലെ സിഡ്‌നി ടെസ്റ്റിലും (241) 2010 ലെ ബെംഗ്്‌ളുരു ടെസ്റ്റിലു (214) മാണ് ഇരട്ട സെഞ്ചുറി നേടിയത്.
ലക്ഷ്മണ്‍ 2001 ലെ കൊല്‍ക്കത്ത ടെസ്റ്റിലും (281) 2008 ലെ ദല്‍ഹി ടെസ്റ്റിലു (പുറത്താകാതെ 200) മാണ് ഡബിള്‍ സെഞ്ചുറിയിടിച്ചത്.
















