ന്യൂദല്‍ഹി: ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നു മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് അടുത്തിടെ അതൊന്നു മാറ്റിപ്പിടിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അത് ഇങ്ങനെയായി, പ്രശാന്ത് കിഷോറിനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായി.
തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കനായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച്്ഉ ത്തര്‍പ്രദേശില്‍ അത്ഭുതങ്ങളുണ്ടാക്കും എന്നാണ് പ്രതീക്ഷിച്ചത്. കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് പ്രശാന്തായിരുന്നു. മുമ്പ് ബിജെപിക്കൊപ്പവും ബീഹാറില്‍ നിതീഷ് കുമാറിനൊപ്പവും പ്രവര്‍ത്തിച്ചതിന്റെ ചരിത്രവുമായാണ് പ്രശാന്ത് യുപിയില്‍ കോണ്‍ഗ്രസ് ക്യാംപിലെത്തിയത്.
എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി മുന്നൂറിലേറെ സീറ്റുകള്‍ നേടി. ദയനീയമായി പരാജയപ്പെട്ട കിഷോറിന്റെ തന്ത്രങ്ങളോട് കോണ്‍ഗ്രസില്‍ മുന്നേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പ്രതിഫലമാണ് ഈ വലിയ പോസ്റ്റര്‍…കോണ്‍ഗ്രസിന്റെ ലക്നോവിലെ ഓഫീസിനു മുന്നില്‍ സ്ഥാപിച്ച പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ ഇനാം. സ്വയം ചാണക്യന് എന്നു വിളിക്കുന്ന പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കോ സാധാരണ പ്രവര്‍ത്തകര്‍ക്കോ അഞ്ചു ലക്ഷം പാരിതോഷികം ഫലം വന്നതിനു ശേഷം പ്രശാന്ത് കിഷോറിനെ കാണാനില്ല എന്നാണ് പരിഹാസം.
ബല്ലിയ ജില്ലയില്‍ നിന്നുള്ള രാജേഷ് സിങ് എന്ന കോണ്‍ഗ്രസ്് നേതാവാണ് ഈ വലിയ ബോര്‍ഡ് കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ഥാപിച്ചത്. എല്ലാ കോണ്‍ഗ്രസുകാര്‍ക്കും വേണ്ടി എന്നു തുടങ്ങുന്ന വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. രാജേഷിന്റെ ഫോണ്‍നമ്പരുകളും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.
ഒരു വര്‍ഷമായി നാം വിഡ്ഡികളെപ്പോലെ പണിയെടുത്തു. അയാള്‍(പ്രശാന്ത് കിഷോര്‍) പറഞ്ഞതെല്ലാം കേട്ടു. എന്താണെന്നോ എന്തിനാണെന്നോ ചോദ്യം ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഉത്തരങ്ങള്‍ കിട്ടിയേ മതിയാവൂ, ബോര്‍ഡ് സ്ഥാപിച്ചതിനെ ന്യായീകരിച്ച് രാജേഷ് പറഞ്ഞു. നേതാക്കള്‍ ഈ ബോര്‍ഡ് മാറ്റിയേക്കാം. എന്നാല്‍ എല്ലാ കോണ്‍ഗ്രസുകാരും ഇതു തന്നെയാണ് ചിന്തിക്കുന്നത്. അവര്‍ വൈകാതെ ഇതു തുറന്നു പറയും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ രാജേഷ് പറയുന്നു.
രാവിലെ ഓഫീസിലേക്കു വന്ന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജ് ബബ്ബര്‍ ഈ ബോര്‍ഡ് കണ്ടു. ഓഫിസില്‍ കടന്ന ഉടന്‍ ബോര്‍ഡ് മാറ്റാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നിയമസഭയിലേക്കു ജയിച്ച ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് രാജ് എത്തിയത്. പ്രശാന്ത്് കിഷോറിനെ കോണ്‍ഗ്രസിന്റെ പ്രചരണമേല്പ്പിച്ചത് രാജ് ബബ്ബറിന്റെ നീക്കമായിരുന്നു. അഖിലേഷ് യാദവ്-രാഹുല്‍ ഗാന്ധി സഖ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രശാന്തായിരുന്നു.
















