കോഴിക്കോട്: കോര്പ്പറേഷന് തെരുവുവിളക്ക് കരാര്‍ അഴിമതിക്കെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാരുടെ ഏകദിന ഉപവാസം. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത് കുമാര്‍, ടി. അനില്‍കുമാര്‍, എന്‍. സതീഷ്കുമാര്‍, ഷൈമ പൊന്നത്ത്, ജിഷ ഗിരീഷ്, നവ്യ ഹരിദാസ് എന്നിവരാണ് ഏകദിന ഉപവാസം നടത്തിയത്.
മുതലക്കുളം മൈതാനത്തിന് സമീപം നടന്ന ഉപവാസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
കുറഞ്ഞ കാലയളവിനുള്ളില്‍ വലിയ അഴിമതിയുടെ കഥയാണ് കോര്‍പ്പറേഷനുള്ളില്‍ നിന്ന് പുറത്തുവരുന്നതെന്ന് ടി.പി. ജയചന്ദ്രന് പറഞ്ഞു. ഒരു തെരുവു വിളക്ക് സ്ഥാപിക്കുന്നതിന് ഇതാണ് അവസ്ഥയെങ്കില്‍ മറ്റു കാര്യങ്ങളുടെ അവസ്ഥയെന്താകും. കോര്പ്പറേഷന് ഭരണം വെച്ച് സിപിഎം നേതാക്കള്‍ ബിനാമി പേരില്‍ പണം കയ്യിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം പി. രമണിഭായ്, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസന്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ. പി. സുധീര്‍, മണ്ഡലം പ്രസിഡന്റ്മാരായ വി. സുരേഷ്കുമാര്‍, കെ.പി. ശിവദാസന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശിവപ്രസാദ്, കെ. ഷൈ ബു, പ്രശോഭ് കോട്ടൂളി, സി.പി. വിജയകൃഷ്ണന്, മഹിളാമോര്‍ച്ച നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ശോഭാസുരേന്ദ്രന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, രാകേഷ്, ടി. നിവേദ് തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപനത്തില്‍ ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് സം സാരിച്ചു. കോര്പ്പറേഷന് അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം കുറ്റ പ്പെടുത്തി. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നല്കിയ കരാര്‍ റദ്ദാക്കണമെന്ന് പി. രഘുനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: