ലക്നൗ: ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ റമദാനിലെ വ്രതത്തിനിടയിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ മുസ്ലീം സംഘടനകളാണ് യോഗയില്‍ സജീവമാകുമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗ ഇത്തവണ ഉത്തര്‍ പ്രദേശിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പുലര്‍ച്ചെ നോമ്പിനു മുന്‍പുള്ള ആഹാരം കഴിച്ചശേഷമായിരിക്കും മുസ്ലീങ്ങള്‍ യോഗ പരിപാടിയില്‍ പങ്കെടുക്കുക. ബിജെപിയുമായി ബന്ധമുള്ള പ്രമുഖ മുസ്ലീം നേതാക്കളും യോഗയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 1,000ത്തോളം മുസ്ലീങ്ങള്‍ റമദാന്‍ വ്രതത്തിനിടയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയിച്ചതായി മുസ്ലീം രാഷ്‌ട്രീയ മഞ്ച് അറിയിച്ചു.
ഏതാണ്ട് മുന്നൂറോളം മുസ്ലീം പുരുഷ-വനിതകള്‍ യോഗയില്‍ പങ്കെടുക്കും. രമാഭായി അംബേദ്കര്‍ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ ആകെ 55,000 പേരാക്കാണ് പ്രവേശനമുണ്ടാവുക.
















