പനാജി: ഗോവയിലെ 186 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ്. 80.33 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് വിവരം. 1,450 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 5,297 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 7.49 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം ഉണ്ടായിരുന്നത്.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന ഇലക്ഷന് കമ്മീഷന് അറിയിച്ചു. ജൂണ്‍ 13നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: