Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കാര്യസിദ്ധിയുടെ കാല്‍ച്ചിലമ്പണിയുന്ന കുറക്കാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 04:34 am IST
in Special Article

കിരാതമൂര്‍ത്തി കനിഞ്ഞനുഗ്രഹിച്ച് ശ്രീ കുറക്കാവ് ദേവീക്ഷേത്രം. അനുഗ്രഹ ഫലസിദ്ധികള്‍ അതിരുകള്‍ക്കപ്പുറമെത്തിയപ്പോള്‍ ഇവിടേക്ക് ഭക്തരുടെ അണമുറിയാത്ത പ്രവാഹം. ഇന്ന് കുറക്കാവൊരു ദേവവ്രത നിഷ്ഠയോടെയെത്തുന്ന പതിനായിരങ്ങളുടെ ഹൃദയം നിറയുന്ന പുണ്യഭൂമിയാണ്. ആലപ്പുഴ ജില്ലയില്‍ കായംകുളം കൃഷ്ണപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കുറക്കാവിലെ മൂലസ്ഥാനത്ത് വെറ്റില പറത്തി തിരുമുറ്റത്തിരുന്ന് തൂശനിലയിട്ട് അതില്‍ ഒരു നുള്ളു പൂവും വേപ്പിന്‍ തണ്ടും വെള്ളി രൂപയും കര്‍പ്പൂരവും വെച്ച് തനിക്കുവേണ്ടി, തന്റെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ അവരുരുവിടുന്ന മന്ത്രാര്‍ച്ചനയില്‍ ഇവിടെ പ്രകൃതിയും കുളിരണിയുകയാണ്. ഒരു ഗ്രാമം മുഴുവന്‍ പ്രകമ്പനം കൊള്ളുന്ന ദേവീ സ്തുതികളുടെ മാന്ത്രിക ശക്തിയില്‍ അത്ഭുത ഫലസിദ്ധികള്‍ ഉയിര്‍ കൊള്ളുന്നു. ദോഷ ദുരിതങ്ങള്‍ ഉരുകിയകലുന്നു. ഇവിടെ ആത്മനിര്‍വൃതി അനുഭവിച്ചറിയുകയാണ് ഭക്തര്‍.

കുറക്കാവിന്റെ അഭീഷ്ടഫലസിദ്ധി, കാര്യസിദ്ധി, പൂജയിലൂടെ കൈവരിച്ചതാണ്. എല്ലാ മലയാളമാസവും രണ്ടാമത്തേതും അവസാനത്തേയും ഞായറാഴ്ചകളില്‍ നടക്കുന്ന കാര്യസിദ്ധി പൂജയില്‍ പങ്കെടുക്കാനെത്തുന്നവര്‍ ക്ഷേത്രപരിസരത്തിനു താങ്ങാവുന്നതിനുമപ്പുറമാണ്. ഋഷികേശ് അമ്പനാട്ടിന്റെ നേതൃത്വത്തിലുള്ള കുറക്കാവ് ദേവസ്വം ഭരണസമിതി ചിട്ടയായ ക്രമീകരണങ്ങളിലൂടെ കാര്യസിദ്ധി പൂജയെ കുറ്റമറ്റതാക്കുന്നു.

പൂജയ്‌ക്കായി പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് ഉണ്ടാകുന്ന അനുഭവസാക്ഷ്യങ്ങള്‍ വിവരണാതീതമാണ്. സന്താനസൗഭാഗ്യം, രോഗശാന്തി, മംഗല്യഭാഗ്യം, കടംനിവാരണം, ഭവനഭാഗ്യം, ഉദ്യോഗലബ്ധി തുടങ്ങി എല്ലാവിധ കാര്യങ്ങള്‍ക്കും ഇവിടുത്തെ കാര്യസിദ്ധി പൂജയില്‍ പങ്കെടുത്താല്‍ സാധിക്കും എന്നാണ് വിശ്വാസം. ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ ഓരോ പൂജയിലും ദേവസ്ഥാനത്ത് അറിയിക്കുന്നു. കരുണാമയിയായ ദേവിയും ദേവനും നിറസാന്നിധ്യമായി തന്റെ മക്കളുടെ സുഖത്തിലും ദുഃഖത്തിലും എപ്പോഴും ഉണ്ട് എന്നുള്ളതാണ് ദിനംപ്രതി കാര്യസിദ്ധിപൂജയ്‌ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ ബാഹുല്യം വര്‍ദ്ധിക്കുന്നതിനു കാരണം.

ആദികാലത്ത് ഇവിടെ ആചാരാനുഷ്ഠാനങ്ങളോടെ പൂര്‍വ്വികര്‍ ആരാധിച്ചുവന്നിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു. ഇതോട് ചേര്‍ന്നുള്ള കുറക്കാവ് കിരാതമൂര്‍ത്തിയായ പരമശിവന്റെ സര്‍വ്വസാന്നിദ്ധ്യം കൊണ്ട് പ്രസിദ്ധമായിരുന്നു. കായംകുളം രാജാവും രാജ്യവും കീഴടക്കപ്പെട്ടപ്പോള്‍ ആശ്രിതരായിരുന്ന ഈ ദേവസങ്കേതത്തിന്റെ പൂര്‍വ്വികരും നാശോന്മുഖരായി. കാലാന്തരത്തില്‍ ആചാരുനുഷ്ടാനങ്ങള്‍ ഇല്ലാതെ ക്ഷേത്രസങ്കേതം നശിച്ചു.

സ്വാതന്ത്ര്യ പ്രാപ്തിയ്‌ക്ക് ശേഷമുണ്ടായ ക്ഷേത്രപുനഃരുദ്ധാരണത്തിന്റെയും ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെയും കാറ്റ് ഈ ഗ്രാമത്തിലും കടന്നെത്തി. ക്ഷേത്രത്തിന്റെ നശിച്ചുപോയിരുന്ന ഭാഗത്തുണ്ടായിരുന്ന മൂലസ്ഥാനമായ കാവില്‍ വിളക്ക് വെയ്‌പ്പും ഭക്തിപുരസ്സരം ആരാധനയും തുടങ്ങി. പലവിധ വ്യവഹാരങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ജ്യോതിഷപണ്ഡിതന്മാരാല്‍ പരിഹാരകൂട്ടം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ക്ഷേത്രം സംരക്ഷിക്കപ്പെടുകയും ക്ഷേത്രസമുച്ചയം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠാകര്‍മ്മവും നിത്യപൂജാദികര്‍മ്മങ്ങളും നടത്താനാരംഭിച്ചു. ക്ഷേത്രപുനരുദ്ധാരണത്തോടെ ഈ കാപ്പില്‍ കൃഷ്ണപുരം ഗ്രാമത്തിലും ഐശ്വര്യപ്രദാനമായ മാറ്റങ്ങളുണ്ടായി. ഈ മഹാക്ഷേത്രത്തില്‍ സുഷുപ്താവസ്ഥയില്‍ വിലയിച്ച് നിന്ന ദേവതകള്‍ പൂര്‍ണ്ണമായി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു.

ഭക്തന്മാര്‍ ഇന്ന് വ്രതാചരണത്തോടെ വരുന്ന കേരളത്തിലെ പ്രധാനക്ഷേത്രമായി ഇവിടം മാറിയിരിക്കുന്നു. ഗിരിദേവതാ ബന്ധത്തോടുകൂടിയ ശ്രീപരമശിവനെ കിരാതമൂര്‍ത്തിഭാവത്തിലും സൗമ്യസ്വരൂപിയായ ശ്രീഭദ്രകാളിയേയും തുല്യപ്രാധാന്യത്തോടുകൂടി പ്രതിഷ്ഠ നടത്തി. ശ്രീഭദ്രകാളി കിഴക്കോട്ട് ദര്‍ശനമായും, കിരാതമൂര്‍ത്തി പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള ഇവിടെ ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, അഖില സര്‍പ്പങ്ങള്‍ എന്നിവരെ പ്രത്യേക ആലയങ്ങളില്‍ ഇരുത്തി. താന്ത്രിക വിധിപ്രകാരമുള്ള പൂജാദി കര്‍മ്മങ്ങള്‍ കൃത്യമായി നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രതന്ത്രി ക്ലാക്കോട്ടില്ലം നിലകണ്ഠന്‍ പോറ്റിയാണ്്.

മൂലസ്ഥാനമായ ഗിരിദേവത ആസ്ഥാനത്ത് (കുറക്കാവില്‍) വെറ്റില പറത്ത് എന്ന പ്രധാന വഴിപാടുള്ള ഭാരതത്തിലെ ഏക ക്ഷേത്രം കൂടിയാണ്. വെറ്റില പറത്ത് എന്ന് ശൈവപരമായ ആചാരാനമനുഷ്ഠിക്കാനും പൂജാദികര്‍മ്മങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. കൂടാതെ മൂലസ്ഥാനത്ത് വെറ്റില പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം പട്ടും മാലയും എന്നിങ്ങനെ വഴിപാട് നടന്നു വരുന്നു. ക്ഷേത്രത്തിലെ പ്രധാന തിരവുത്സവം ധനുമാസത്തിലെ തിരവാതിരപ്പൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. മഹാശിവരാത്രി വ്രതാനുഷ്ഠാനത്തോടും എതിരേല്‍പ്പോടും ആചരിക്കുന്നു. തിരുവുത്സവത്തോട് അനുബന്ധിച്ച് പറയ്‌ക്കെഴുന്നള്ളത്ത് പതിനായിരത്തോളം ഗൃഹങ്ങളില്‍ എത്തുന്നു. ഇവിടെ വിളക്ക് അന്‍പൊലി വഴിപാടും പ്രധാനമായും നടക്കുന്നു. എല്ലാ മാസവും നാരങ്ങാവിളക്ക് പൂജയുമുണ്ട്. മഹാശിവരാത്രിക്ക് അഹോരാത്രജലധാരയും അഖണ്ഡ നാമജപവും നടക്കുന്നു. വിനായക ചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാല വ്രതാനുഷ്ഠാനം, വിദ്യാരംഭം, നവരാത്രി ആഘോഷം, സപ്താഹയജ്ഞം, നിറപുത്തരി പൂജയും കാവില്‍ ആയില്യത്തിന് നൂറുംപാലും നടത്തുന്നുണ്ട്.

കുറക്കാവ് ദേവസ്വം ട്രസ്റ്റ് പ്രൈവറ്റായി ഗ്രാമജനങ്ങള്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത് ഭരണം നടത്തുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രവര്‍ത്തിച്ചുവരുന്നു.

കുറക്കാവ് ദേവസ്വം ട്രസ്റ്റ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകരില്‍ നിന്നു നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹമാണ് എല്ലാവര്‍ഷവും നടത്തുന്നത്. മാനവ സേവയാണ് മാധവ സേവയെന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്നത്. സമൂഹത്തില്‍ നിന്നു നിര്‍ലോപമായ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത്. സമൂഹ വിവാഹത്തിനായി ഒരു മംഗല്യ നിധി തന്നെ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നിരവധി നിര്‍ദ്ധനരോഗികള്‍ക്ക് ജാതിമത ഭേദമന്യേ സഹായ ഹസ്തം എത്തിക്കുന്നു.

സമീപ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞാല്‍ നിത്യ അന്നദാനം നടക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും രാവിലെ 11.00 മണിയ്‌ക്ക് അന്നദാനം ആരംഭിയ്‌ക്കുന്നു. ദര്‍ശനത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങളും നാട്ടുകാരും ഇതില്‍ പങ്കെടുക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.