Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശസ്ത്രക്രിയയ്‌ക്കും ജീവന്‍ രക്ഷിക്കാനായില്ല; 915 നാണയങ്ങള്‍ വിഴുങ്ങിയ പിഗ്ഗി മരണത്തിനു കീഴങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:54 am IST
in Lifestyle

പിഗ്ഗി ബാങ്ക്

915 നാണയങ്ങള്‍ വിഴുങ്ങി അവശനിലയിലായ ആ‍മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തായ്‌ലന്‍ഡില്‍ ‘പിഗ്ഗി ബാങ്ക്’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ആമയാണ് ഇത്രയധികം നാണയങ്ങള്‍ വിഴുങ്ങിയത്. ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുത്തെങ്കിലും പിഗ്ഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ ചെയ്ത് രണ്ടാഴ്ചയ്‌ക്കു ശേഷം പിഗ്ഗി മരിച്ചു.

പിഗ്ഗിയുടെ വാസസ്ഥലമായിരുന്ന കുളത്തിലേക്ക് നാണയമെറിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നവരാണ് പ്രദേശവാസികള്‍. അങ്ങനെ എറിഞ്ഞ 915 നാണയങ്ങളാണ് പിഗ്ഗി അകത്താക്കിയത്.

നാണയങ്ങള്‍ വിഴുങ്ങി അവശ നിലയിലായ പിഗ്ഗിയെ ബാങ്കോക്കിലെ ചുലാലങ്കോണ്‍ സര്‍വ്വകലാശാലയിലെ മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്‌ക്കു വിധേയമാക്കി. ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 11 പൗണ്ട് ഭാരമുളള നാണയങ്ങളാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്‌ക്കു ശേഷം സുഖംപ്രാപിച്ചു വരുന്നതിനിടെ അണുബാധയുണ്ടായതാണ് മരണത്തിനു കാരണം.

.

നാന്‍തരിക ചാന്‍സു പിഗ്ഗിക്കൊപ്പം

പിഗ്ഗിയുടെ മരണം തങ്ങളെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ മൃഗഡോക്ടര്‍ നാന്‍തരിക ചാന്‍സു ഫേസ്ബുക്കില്‍ കുറിച്ചു. ”ശസ്ത്രക്രിയയ്‌ക്കു ശേഷം അവള്‍ സാധാരണ നിലയിലേക്കു വന്നുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ചതിനു ശേഷം റോയല്‍ തായ് നേവിയുടെ കുളത്തിലേക്ക് അവളെ മാറ്റണം എന്നു കരുതിയിരിക്കുമ്പോഴായിരുന്നു പിഗ്ഗിയുടെ ആരോഗ്യ നില മോശമായത്.

ശ്വാസ തടസ്സവും വയറ്റില്‍ അണുബാധയും ഉണ്ടായ അവളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വീണ്ടും അടിയന്തിര ശസ്ത്രക്രിയയ്‌ക്കു വിധേയമാക്കിയെങ്കിലും കോമയിലായ പിഗ്ഗി, മരണത്തിലേക്കു പോയി. അവളെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും അവള്‍ തിരികെ വന്നില്ല. എന്തായാലും മരണത്തിനു മുമ്പു വരെ ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിയായിരിക്കാന്‍ പിഗ്ഗിക്കു കഴിഞ്ഞല്ലോ”.

പ്രിയ ചങ്ങാതിയോടൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളുടെ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാനും ചാന്‍സു മറന്നില്ല. ആയിരക്കണക്കിനു പേരാണ് ഈ ഫോട്ടോകളും വീഡിയോയും ഷെയര്‍ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

പുതിയ വാര്‍ത്തകള്‍

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.