Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഎസ്ഇ പരീക്ഷാ ഘടനയില്‍ മാറ്റം ഏകീകൃത സംവിധാനം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:08 pm IST
in India

ന്യൂദല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) പരീക്ഷാ സംവിധാനത്തില്‍ കാതലായ മാറ്റം വരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍(2017-18) ആറു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ ഏകീകരിച്ച വിലയിരുത്തല്‍ സംവിധാനമായിരിക്കും. അധ്യയന വര്‍ഷത്തെ രണ്ടു സമസ്റ്ററുകളായി തിരിക്കും. അര്‍ധ വാര്‍ഷിക പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നിങ്ങനെയായിരിക്കും പരീക്ഷ സംവിധാനം. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ് ഈ മാറ്റമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ ആര്‍കെ ചതുര്‍വേദി പറഞ്ഞു.

അസസ്‌മെന്റ് സ്‌കീം, റിപ്പോര്‍ട്ട് കാര്‍ഡ്, പരീക്ഷ എന്നീ കാര്യങ്ങളില്‍ പതിനെട്ടായിരത്തില്‍പ്പരം (18,688) സിബിഎസ്ഇ വിദ്യാലയങ്ങളില്‍ ഇനി ഏകീകരിച്ച രീതിയായിരിക്കും. സിബിഎസ്ഇ സിലബസ് പിന്തുടരുമ്പോഴും ഓരോ സ്‌കൂളും അവരുടേതായ ശൈലിയിലാണ് ഇക്കാര്യങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതിനെല്ലാം ഏകീകൃത സംവിധാനത്തിനാണ് തീരുമാനിച്ചരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്കു മാറുമ്പോള്‍ കുട്ടികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വിഷമതകളും ഇതോടെ മാറും. ഏകീകൃത സംവിധാനം വരുന്നതോടെ ഏതു സ്‌കൂളിലേക്കു മാറിയാലും വിദ്യാര്‍ഥിക്ക് അപരിചിതത്വം അനുഭവപ്പെടില്ല.

ഇപ്പോഴത്തെ എഫ്എ, എസ്എ പരീക്ഷാ രീതികളില്‍ മാറ്റം വരും. എല്ലാ സെമസ്റ്ററിലും പത്തു മാര്‍ക്കിന്റെ പീരിയോഡിക് പരീക്ഷകള്‍ നടത്തും. അര്‍ധവാര്‍ഷിക പരീക്ഷകള്‍ 80 മാര്‍ക്കിന്റേതായിരിക്കും. നോട്ട്ബുക്ക് അവലോകനത്തിനും ഇനി മാര്‍ക്കുണ്ടാവും. ആറാം ക്ലാസില്‍ വാര്‍ഷിക പരീക്ഷയ്‌ക്ക് പത്തു ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ആദ്യത്തെ ടേമിലെ പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ഏഴാം ക്ലാസില്‍ ഇത് ഇരുപതു ശതമാനമാകും. എട്ടാം ക്ലാസില്‍ മുപ്പതു ശതമാനവും.

ആറാം ക്ലാസു മുതല്‍ എട്ടാം ക്ലാസു വരെ എ1 മുതല്‍ ഇ വരെയായിരിക്കും ഗ്രേഡിങ് സംവിധാനം. 91 മുതല്‍ 100 വരെ മാര്‍ക്ക് ലഭിക്കുമ്പോഴാണ് എ1 കിട്ടുക. മുപ്പത്തിരണ്ട് മാര്‍ക്കിനു താഴെയാണെങ്കില്‍ ഇ ഗ്രേഡായിരിക്കും. റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ സ്‌കൂളിന്റേയും സിബിഎസ്ഇയുടേയും ലോഗോ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ ഇനി ഒരേ തരത്തിലായരിക്കും.

2009 മുതല്‍ തുടരുന്ന രീതിക്കാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. 2018ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്‌ക്ക് ഈ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ കാണാം എന്നാണ് ചെയര്‍മാന്‍ ചതുര്‍വേദി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

പുതിയ വാര്‍ത്തകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.