ബെംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയെ ഫെയ്സ്ബുക്കിലൂടെ ആക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ച ബെംഗളൂരു സ്ത്രീക്കെതിരെ കേസെടുത്തു. ബിജെപി, യുവമോര്‍ച്ച അംഗങ്ങള്‍ നല്കിയ പരാതിയില്‍ പ്രഭ എന്‍ ബെലവംഗലയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
യോഗിയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ളതും മോര്‍ഫ് ചെയ്ത ചിത്രങ്ങളുമാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ ഐടി ആക്ട് 2000 പ്രകാരവും, അപകീര്‍ത്തിപ്പെടുത്തലിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു പോലീസ് അഡീഷണല്‍ കമ്മീഷണര്‍ എസ് രവി അറിയിച്ചു.
പ്രഭ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിട്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ഇത് ബോധപുര്‍വ്വം ചെയ്തതാണെന്നും ബെംഗളൂരു സിറ്റി ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് സപ്തഗിരി ഗൗഡ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: