ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിയെ നിയോഗിച്ചു.
സമിതി വിഷയം ചര്‍ച്ച ചെയ്ത്, ലൈംഗികാതിക്രമദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ കൈക്കൊള്ളണം. ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ്, യാഹു, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികളോട് 15 ദിവസത്തിനകം ഇതിനുള്ള പരിഹാരവുമായി എത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദോഷകരമായ ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ തടയുക എന്നത് സാങ്കേതിക വെല്ലുവിളിയാണെന്ന്, സിബിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ വിഭാഗം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: