ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കൈലാസ മാനസ സരോവര്‍ ആദ്യ തീര്‍ത്ഥയാത്ര കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. 25 ബാച്ചുകളിലായി 1430 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം കൈലാസ മാനസ സരോവര്‍ തീര്‍ത്ഥാടനത്തിന് പോകുന്നത്.
ഇതില്‍ 60 പേര്‍ വീതമുള്ള 18 ബാച്ചുകള്‍ ചെങ്കുത്തായ മല നിരകളുള്ള ലിപുലേഖ് വഴിയും 50 പേര്‍ വീതമുള്ള ഏഴ് ബാച്ചുകള്‍ പുതിയതായി തുറന്ന നാഥു റാ വഴിയുമാണ് കൈലാസ് സന്ദര്‍ശനത്തിന് പോകുന്നത്.
ഇത്തവണ 4442 പേരാണ് കൈലാസ യാത്രയ്‌ക്ക് അപേക്ഷിച്ചത്. തീര്‍ത്ഥാടകരുടെ യാത്രാക്ലേശങ്ങള്‍ കുറയ്‌ക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് പതിയെ മാത്രമേ പൂര്‍ത്തിയാവുകയുള്ളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അറിയിച്ചു.
















