നാദാപുരം: ഇരിങ്ങണ്ണൂരില്‍ പബ്ലിക്ക് ലൈബ്രറി തീവെച്ച് നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ഇരിങ്ങണ്ണൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള പബ്ലിക്ക് ലൈബ്രറിയാണ് കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികള്‍ തീ വെച്ച് നശിപ്പിച്ചത്. രാഷ്ട്രീയ കക്ഷിഭേദമന്യേയുള്ള കമ്മിറ്റിയുടെ കീഴിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. വിലപിടിപ്പുള്ള നിരവധി പുസ്തകങ്ങള്‍ തീവെപ്പില്‍ കത്തി നശിച്ചു. പൊതുവെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഇവിടെ ലൈബ്രറിക്ക് നേരെ നടന്ന അക്രമത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
രാവിലെ എട്ടു മണിയോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരിങ്ങണ്ണൂര്‍ സംസ്ഥാനപാത ഉപരോധിച്ചു. സംഭവം അറിഞ്ഞതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണമെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇ.കെ. വിജയന് എംഎല് എ, പഞ്ചായത്തു പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന്, അഡ്വ:പി. രതീഷ്കുമാര്‍ ടി.അനില്‍കുമാര്‍,വത്സരാജ് മണലാട്ടു, മോഹനന് പാറക്കടവ്, ടി.കെ. രാജന് ,പികെ അഷ്റഫ്, നിജേഷ് കണ്ടിയില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: