വടക്കാഞ്ചേരി: കുമ്പളങ്ങാട് പത്തന്പാലത്തിന് അവഗണന. കര്‍ഷകര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ് ഈ പാലം. കുമ്പളങ്ങാട്ടുനിന്ന് കാഞ്ഞിരക്കോട്ടേക്ക് എളുപ്പമെത്താനുള്ള മാര്‍ഗമാണിത്.
വടക്കാഞ്ചേരി നഗരസഭയായെങ്കിലും പാലത്തിന് മാത്രം ഒരു മാറ്റവും സംഭവിച്ചില്ല. ഇപ്പോഴും എല്ലാവര്‍ഷവും മുളയും പനയും കവുങ്ങും ഉപയോഗിച്ചാണ് പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിവരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയില്‍ നാമമാത്രമായ തുക ലഭിക്കുന്നുമുണ്ട്.
ഈ തുകപോലും ഏറെ വൈകിയാണ് ലഭിക്കുകയുള്ളൂ. വര്‍ഷക്കാലത്തിന് മുമ്പ് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പാലം അപകടത്തിലാകും. താത്കാലിക പാലത്തിന് പകരം ഒരു സ്ഥിരം പാലം വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: