കോഴിക്കോട്: വികസനത്തിന് പുതിയ ദിശാബോധം നല്കി എ.പി.ജെ. അബ്ദു ല്കലാം സെന്റര്‍ഫോര്‍ ഡെവലപ്മെന്റും ബിജെപി പ്രഫണല്‍ സെല്ലും സംഘടിപ്പിച്ച വിഷന്‍ കേരള 2017 സെമിനാര്‍. വിവിധ മേഖലകളിലെ വിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത വിശദമായ വികസന ചര്‍ച്ചയാണ് ഇന്നലെ നടന്നത്. അബ്ദു ല്കലാം സെന്റര്‍ഫോര്‍ ഡവലപ്മെന്റ് അധ്യക്ഷന്‍ ഡോ. ജി. മാധവന്‍നായര്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. സ്ഥായിയായ വികസനത്തിന് സമഗ്രമായ പദ്ധതിയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആശയത്തിനും പണത്തിനും കുറവില്ല. എന്നാല്‍ പദ്ധതികള്‍ പ്രായോഗികമാക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ദീര്‍ഘകാലീനവും അടിയന്തരപ്രാധാന്യവുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണം. അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ മാറിവരുമ്പോഴും സംസ്ഥാനത്തിന്റെ വികസന മുന്‍ഗണനയില്‍ മാറ്റമുണ്ടാകുന്നത് ആശാസ്യമല്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് അടിസ്ഥാനപരമായ നയരേഖയുടെ അഭാവം പ്രകടമാണ്. സംസ്ഥാനത്തിലും കേന്ദ്രത്തിലും പദ്ധതികള്‍ മുന്നോട്ട് വെക്കാന്‍ കഴിയണം. പതിനാല് ജില്ലകളിലും ഇത്തരമൊരു പരിശ്രമമാണ് നടക്കുന്നത്.
കേരളത്തിലെ സ്വപ്നപദ്ധതികള്‍ സ്വപ്നമായി അവശേഷിക്കുകയാണ്. പലതും കാര്യക്ഷമതയില്ലാത്തത് കാരണം നിലച്ചു. 33000 കുടിവെള്ള പദ്ധതികള്‍ ഉണ്ടായിരുന്നിടത്ത് അത് 12000 മായി കുറഞ്ഞു. വികസനത്തിന് ബന്ധപ്പെട്ട സര്‍ക്കാറുകളില്‍ സമ്പര്‍ക്കം ചെലുത്താന്‍ ബിജെപി ശ്രമിക്കും. അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വികസനത്തിന്റെ മുഖങ്ങളായിരുന്ന സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഇന്ന് മുരടിച്ച നിലയിലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പറഞ്ഞു. കോഴിക്കോട്ടെ തുറമുഖങ്ങള്‍, ബേപ്പൂര്‍ ഉരു നിര്‍മ്മാണ ശാല, തിരുവണ്ണൂര്‍, കുന്നത്തറ തുണിമില്ലുകള്‍, കേരള സോപ്സ് എന്നിവ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോടിന്റെ തനത് വ്യവസായങ്ങളെ സമുദ്ധരിക്കാന്‍ നടപടികളുണ്ടാകണമെന്ന മുന്‍ കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് എം. ശ്രീരാമന് പറഞ്ഞു. കൈത്തറി, ഓട് നിര്‍മ്മാണം എന്നിവയില്‍ ഊന്നല്‍ ഉണ്ടാകണം.
യുവജനങ്ങള്‍ തൊഴില്‍ േതടി പുറത്തുപോവുകയാ ണെന്ന്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നിത്യാനന്ദകമ്മത്ത് പറഞ്ഞു. വികസനത്തിന് ഗതാഗത സുഗമമാക്കണം. കനോലികനാല്‍ വിനോദസഞ്ചാരത്തിനുള്ള ഹബ്ബാക്കി മാറ്റാം. കേന്ദ്രസഹകരണത്തോടെ കോഴിക്കോടിനെ സ്മാര്ട്ട്സിറ്റിയാക്കാന് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാവുന്നില്ലെന്ന് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി പറഞ്ഞു. വികസനത്തിന്റെ അടിസ്ഥാനം ഗ്രാമീണ ശാക്തീകരണവും പ്രകൃതിക്ക് അനുയോജ്യവുമായിരിക്കണമെന്ന് ജന്മഭൂമി പ്രസാധകന് പ്രൊഫ. പി.സി. കൃഷ്ണരാജ വര്‍മ്മ പറഞ്ഞു.
നിക്ഷേപത്തിന് വിദേശമലയാളികള്‍ തയ്യാറാണെങ്കിലും തടസ്സങ്ങളാണ് അവരെ പിന്തിരിപ്പിക്കുന്നതെന്ന് ആര്‍ക്കിടെക്റ്റ് അശോക് പുതിയാന്‍ പറഞ്ഞു. തീരദേശമേഖലയെ വികസനത്തിന്റെ ഇടമാക്കി മാറ്റാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ ഹരിദാസ് പറഞ്ഞു. കനോലി കനാലിന്റെ വിശദമായ പദ്ധതി സമര്പ്പിച്ചുകഴിഞ്ഞുവെന്ന് സി. ജനാര്ദ്ദനന് പറഞ്ഞു. 1100 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തുടര്‍പ്രവര്‍ത്തനം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു. മാലിന്യസംസ്ക്കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രൊഫ. ടി.ശോഭീന്ദ്രന് പറഞ്ഞു. സമാധാനപരമായ ജീവിത സാഹചര്യം വികസനത്തിന് അനിവാര്യമാണെന്ന് റിട്ട. എസ്പി എന്‍. സുഭാഷ്ബാബു പറഞ്ഞു.
വി.ജയറാം സാഹസിക വിനോദസഞ്ചാരത്തെക്കുറിച്ച് പദ്ധതി സമര്‍പ്പിച്ചു. ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത്, മുഹമ്മദ് ജലീല്‍, ആര്.കെ. രാജേഷ്, ഒ.കെ. രമേഷ്, വാസുദേവന്‍ നമ്പൂതിരി, കെ. ദീപക്, എന്‍.ടി. ബാലന്നായര്, എ.എം. ഹരികൃഷ്ണന്, റുഷ്ദ ടി.കെ, വിജലക്ഷ്മി നമ്പ്യാര്‍, ഒ. ഗംഗാധരന്, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്.എസ് നായര്‍ സ്വാഗതവും ടി.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: