ഡോര്‍ട്ട്മുണ്ട്: തികളക്കമാര്ന്ന രാജ്യാന്തര ഫുട്ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഗോളുമായി ലൂക്കസ് പെഡോള്‍സ്ക്കി കളിക്കളം വിട്ടു.പെഡോസ്ക്കിയുടെ മിന്നുന്ന ഗോളി ജര്‍മനി സൗഹൃദ മത്സരത്തില്‍ ചിരവൈരികളായ ഇംഗ്ലീഷ് യുവ നിരയെ ഏകപക്ഷീയമായ ഒറ്റഗോളിന് തകര്‍ത്തു.ജര്‍മന്‍ ജേഴ്സിയില്‍ പെഡോള്സ്ക്കിയുടെ അവസാനമത്സരമാണിത്.
ജര്‍മനിക്കായി അവസാന മത്സരത്തിനിറങ്ങിയ പെഡോള്സ്ക്കിക്ക് കോച്ച് ജോവാച്ചിം ലോ നായകന്റെ കുപ്പയം നല്കി.130-ാം രാജ്യന്തര മത്സരം കളിക്കുന്ന പെഡോള്‍സ്ക്കി 68-ാം മിനിറ്റില്‍ ജര്‍മനിക്ക് വിജവും നേടിക്കൊടുത്തു.പെഡോള്സ്ക്കിയുടെ ഒന്നാന്തരം ഷോട്ട്, ചാടി മറിഞ്ഞ ഇംഗ്ലീഷ് ഗോളി ജോ ഹാര്‍ട്ടിനെ മറികടന്ന് ഗോള്‍ വലയില്‍ കുരുങ്ങി.
മത്സരത്തില്‍ ഇംഗ്ലണ്ടിനാണ് ഏറെ അവസരങ്ങള്‍ ലഭിച്ചത്.എന്നാല്‍ അവരുടെ യുവതാരങ്ങള്‍ക്ക് അതു മുതലാക്കാനായില്ല.
തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തേണ്ടതായിരുന്നു.മൈതാനമദ്യത്തില് നിന്ന് ജര്‍മനിയുടെ പ്രതിരോധ നിരക്കാരനില്‍ നിന്ന് പന്തു തട്ടിയെടുത്ത് മുന്നേറിയ ലല്ലാന രണ്ട് പ്രതിരോധ നിരക്കാരനെ കൂടി മറികടന്നു. ലല്ലാനയുടെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി പുറത്തേയ്ക്ക് പറന്നു.
രണ്ടാം പകുതിയിലും ഇംഗ്ലണ്ട് അപകടകരമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല.ഏറെതാമസിയാതെ പെഡോള്സ്ക്കിയുടെ ഗോളില്‍ ജര്‍മിനി ലീഡ് നേടി.ജര്‍മനിക്കായി പെഡോള്സ്ക്കിയുടെ 49-ാം ഗോളാണിത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനി ഞായറാഴ്ച അസര്‍ബൈജാനെ നേരിടും.
മറ്റൊരു സൗഹൃദമത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ കാനഡ സമിനിയില് തളച്ചു (1-1).ആദ്യ പകുതിയിലാണ് രണ്ടു ഗോളും വീണത്.പതിനൊന്നാം മിനിറ്റില്‍ ഏറിഡ് കാനഡയെ മുന്നിലെത്തിച്ചു.35-ാം മിനിറ്റില്‍ നെയ്സമിത്ത് സ്കോട്ടലന്‍ഡിന് സമിനിലനേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: