Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാറാണത്ത് ഭ്രാന്താവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:08 pm IST
inSamskriti

 

സ്വന്തം നിലനില്‍പ്പിനെ സംബന്ധിച്ച് ഇത്രയും അപകടകരമായ ഒരു സ്ഥിതിയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന് പ്രപഞ്ചത്തില്‍ തനിക്കുള്ള സ്ഥാനവും സാധ്യതയും ആഴത്തില്‍ മനസ്സിലാക്കുക എന്നതല്ലേ ഇന്നത്തെ സ്ഥിതിയെ അതിജീവിക്കാനുള്ള ബുദ്ധിപൂര്‍വകമായ ഒരേ ഒരു മാര്‍ഗ്ഗം?

മനുഷ്യന്‍ ഇന്ന് നേരിടുന്ന പ്രശ്‌നം സുപ്രധാനമായ ഒരു തിരഞ്ഞെടുക്കലിന്റേതാണ്. ഒന്നുകില്‍ സമൂലമുള്ള വിനാശം അല്ലെങ്കില്‍ മനുഷ്യാതീതന്‍ എന്ന പരിണാമഘട്ടത്തിലേക്കുള്ള മുന്നേറ്റം. ഇങ്ങനെ, സ്വയം തകര്‍ച്ച സംഭവിച്ചതോ അല്ലെങ്കില്‍ അതീതസംസ്‌കാരത്തിലേക്ക് പരിണമിച്ചുയുര്‍ന്നതോ ആയ എത്രയോ സംസ്‌കാരങ്ങള്‍ ഈ മഹാപ്രപഞ്ചത്തിന്റെ പലയിടങ്ങളിലും കണ്ടേക്കാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു തിരഞ്ഞെടുക്കലിന്റെ ഘട്ടമാണിത്.

മനുഷ്യന് മനുഷ്യാതീതമായ ഒരു ഘട്ടത്തിലേക്ക് പരിണമിച്ചുയരാന്‍ സാധിക്കുമെന്ന് എങ്ങനെ നമുക്ക് തീര്‍ച്ചയാക്കാം? പരിണാമമെന്നതുതന്നെ വെറും യാന്ത്രികവും യാദൃച്ഛികവും ലക്ഷ്യമില്ലാത്തതുമായ ഒരു പ്രതിഭാസമാണെന്നാണല്ലൊ പൊതുവെ ശാസ്ത്രീയ വിദ്യാഭ്യാസം നമ്മെ ധരിപ്പിക്കുന്നത്?

അതുതന്നെയാണ് മനുഷ്യന്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി-ശരിയായ ദിശയിലുള്ള വിദ്യാഭ്യാസ സംവിധാനം ഇല്ലാത്തതിന്റെ അപകടകരമായ സ്ഥിതി. വിദ്യാഭ്യാസത്തിന്റെ എല്ലാ വീക്ഷണകോണുകളും, ശാസ്ത്രമായാലും കലയായാലും, മറ്റെന്തായാലും ഇന്നു കേന്ദ്രീകരിക്കുന്നത് ജീവിതത്തിന്റെ ഭൗതിക നിലനില്‍പ്പിനായി സമ്പത്ത് എങ്ങനെ, എത്ര മാത്രം ഉണ്ടാക്കാമെന്നതിനാലാണ്. ഈ അതിവ്യഗ്രതയില്‍, അതിനുള്ള മത്സരത്തില്‍, വ്യക്തിയും, സമൂഹവും രാഷ്‌ട്രങ്ങളും മനുഷ്യനെ വിസ്മരിക്കുന്നു. മനുഷ്യജീവിതത്തിന് ലക്ഷ്യമൊന്നുമില്ലെന്ന ഭൗതിക നിലപാടില്‍ അധികാരവും സമ്പത്തുമായിത്തീരുന്നു ജീവിതലക്ഷ്യം. അതിനാലാണ് ഭൗതികതയില്‍ മാത്രം ഊന്നിയ രാഷ്‌ട്രീയ സിദ്ധാന്തങ്ങളും മതങ്ങളും മനുഷ്യസ്‌നേഹരഹിതമായിത്തീരുന്നത്.

ഇത്തരമൊരു സമീപനം സ്വാഭാവികമായി ഇന്നത്തെ വിനാശകരമായ സ്ഥിതിയിലെത്തിച്ചു. വസ്തുക്കള്‍ വിലയേറിയതും മനുഷ്യന്‍ വിലയില്ലാത്തതുമായിത്തീര്‍ന്നു. ന്യൂട്രോണ്‍ ബോംബിന്റെ ലക്ഷ്യം മനുഷ്യരെ കൊന്നൊടുക്കിയിട്ട് വിലയേറിയ വസ്തുക്കള്‍ക്കൊന്നും കേടു സംഭവിക്കാതെ സൂക്ഷിക്കുകയാണത്രെ! മനുഷ്യരെല്ലാം നശിച്ചാലും കുഴപ്പമില്ല രത്‌നങ്ങളും സ്വര്‍ണവും ആഡംബര വസ്തുക്കളുമെല്ലാം അവശേഷിക്കുമല്ലോ. അതാണ് യുദ്ധത്തിനായി വെമ്പുന്ന ഇന്നത്തെ മനുഷ്യന്റെ മനഃശാസ്ത്രം.

പതഞ്ജലിയുടെ പരിണാമദര്‍ശനപ്രകാരം പ്രകൃതിയിലെ സാധ്യതകള്‍ തന്നെയാണ് മനുഷ്യനായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. അതില്‍, ഡാര്‍വിന്‍ കണ്ടെത്തിയ പ്രകൃതിനിര്‍ധാരണതത്ത്വം ഒരു പങ്കുവഹിച്ചു. ഇനിയുള്ള പരിണാമ വികാസത്തിന്റെ ഉത്തരവാദിത്തം മനുഷ്യന് തന്നെയാണുള്ളത്. എന്നാല്‍ ഇന്ന് സംഭവിച്ചിരിക്കുന്ന ബുദ്ധിവൈകല്യം മൂലം, നാറാണത്തുഭ്രാന്തന്‍ അതിന്റെ സ്വഭാവം കാട്ടിത്തന്നതുപോലെ ഉയരങ്ങളിലേക്ക് തള്ളിക്കയറ്റിയ കല്ല് ബുദ്ധിഭ്രമത്താല്‍ താഴേക്ക് ഉരുട്ടിയിടുകയാണെങ്കില്‍ ഈ ഭൂതലത്തിലെ ജീവന്റെ പരീക്ഷണം മനുഷ്യനില്‍ അവസാനിക്കുമെന്നു മാത്രം. പ്രകൃതി പരാജയപ്പെടുകയില്ല. ഈ വിശ്വത്തിലെ എത്രയെത്ര ഗ്രഹങ്ങളില്‍ ഈ പരീക്ഷണം വിജയിക്കുന്നുണ്ടായിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.