ബ്യൂനസ് അയേഴ്്സ്: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യാ റൗണ്ടില്‍ കരുത്തരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും.പോയിന്ുനിലയില് മുന്നില്‍ നില്ക്കുന്ന ബ്രസീല്‍ യുറുഗ്വായെ നേരിടുമ്പോള്‍ അര്‍ജന്റീനയക്ക് ചിലയാണ് എതിരാളികള്‍.വെളുപ്പിന് 4.30 നാണ് മത്സരം.
ചിലിക്കെതിരായ നിര്‍ണായക മത്സരത്തിനുളള അര്‍ജന്റീനിയന്‍ ടീമിലേക്ക് സെര്‍ജി അഗ്യൂറോയും മാര്‍ക്കോസ് റോജോയെയും ഉള്‍പ്പെടുത്തി.
പരുക്കേറ്റ യുവന്റ്സ് താരം പാബ്്ളോ ഡൈബാലക്ക് പകരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിരക്കാരനായ അഗ്യൂറോയെ ടീമിലെടുത്തത്.ലയണല്‍ മെസി,അഗ്യൂറോ, എഞ്ചല്‍ ഡി മാറിയ , ഗോണ്‍സാലോ ഹിഗ്യൂയന് എന്നിവരടങ്ങുന്ന നാലംഗ ആക്രമണ നിരയെ കളത്തിലിറക്കുമെന്ന് അര്‍ജന്റീനിയന്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസ പറഞ്ഞു.2014 ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇടതു വിംഗ്് ബാക്കായി കളിച്ച റോജോയെ പ്രതിരോധ നിരയില്‍ കളിപ്പിക്കും.
പോയിന്റു നിലയില്‍ അഞ്ചാം സ്ഥാനത്തുളള അര്‍ജന്റീനയ്ക്ക് ചിലിക്കെതിരായ മത്സരം നിര്‍ണായകമാണ്.ഇന്ന് ചിലിയെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനക്കാരായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കടക്കാം.തോറ്റാല്‍ റഷയില്‍ നടക്കുന്ന പ്ലേ ഓഫില്‍ വിജയം നേടിയാലെ അവര്‍ക്ക് ഫൈനല്‍ റൗണ്ടിലെത്താനാകൂ.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ ചിലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.അന്ന് ഫൈനല്‍ കളിച്ച വിദാല്‍, മാഴ്സെലോ ഡയസ്, ഗ്യാരി മെഡല്‍ എന്നിവരെ കൂടാതെയാണ് ചിലി മത്സരിക്കാനിറങ്ങുന്നത്.
12 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബ്രസീല്‍ 27 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്.യുറുഗ്വായ് രണ്ടാം സ്ഥാനത്തും.അവര്‍ക്ക് 23 പോയിന്റുണ്ട്.ഇക്വഡോറിനും ചിലിക്കും ഇരുപതുപോയിന്റു വീതമുണ്ട്.അതേസമയം അര്‍ജന്റീനയ്ക്ക് 19 പോയിന്റൊളളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: