Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിക്കിണങ്ങാത്ത കര്‍മം നിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:12 pm IST
inSamskriti

ഭരണാധികാരി നന്നായിരുന്നാല്‍ നാടു നന്നാവും എന്ന് പണ്ടുകാലം മുതല്‍ നമ്മുടെ നാട്ടില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു.

”സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും

ദസ്യുഭയവുമൊരേടത്തുമില്ലല്ലോ

ബാലമരണമകപ്പെടുമാറില്ല

കാലേവരിഷിക്കുമല്ലോഘനങ്ങളും”

വരള്‍ച്ചയോ അതിവര്‍ഷമോ ഉണ്ടാകില്ല. വൈവിധ്യവും ശിശുമരണവുമെല്ലാം ഒഴിഞ്ഞുനില്‍ക്കും. സ്ത്രീകള്‍ക്ക് ഭയരഹിതമായി ജീവിക്കാം-കാരണം പരസ്ത്രീകളെ ആരും ദുഷ്ചിന്തയോടെ നോക്കാറില്ല. പരദ്രവ്യത്തില്‍ കണ്ണുവയ്‌ക്കുക പോലുമില്ല. നാടിന്റെ ശ്രേയസ്സാണ് ഭരണാധികാരിയുടെ ലക്ഷ്യവും ധര്‍മവും.

നാട്ടില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമൊക്കെയുണ്ടെങ്കില്‍ ഭരണത്തിലെ വൈകല്യമാണെന്ന് ഉറപ്പിച്ചുപറയാം. വേനന്റെ ഭരണകാലത്ത് അങ്ങനെ തന്നെ സംഭവിച്ചു.

ഭാഗവതത്തില്‍ ധ്രുവമഹാരാജാവിന്റെ വംശത്തില്‍ പിറന്ന വേനന്‍ അധര്‍മമാര്‍ഗത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ് ജീവിച്ചിരുന്നത്. കുലമഹിമയെല്ലാം കളഞ്ഞുകുളിച്ചു. തന്റെ മകന്‍ തികഞ്ഞ ഒരു കുലംകുത്തിയായി വളരുന്നതുകണ്ട് പിതാവായ അംഗമഹാരാജാവ് ഏറെ വേദനിച്ചു. എത്രകാലത്തെ കാത്തിരിപ്പിനുശേഷമാണ് തനിക്കൊരു മകന്‍ പിറന്നത്, എന്നിട്ട് അവന്‍ ഇങ്ങനെ കുലംകെടുത്തുമ്പോള്‍ വിഷമിക്കാതിരിക്കുന്നത് എങ്ങനെ? അവന്‍ പ്രകൃതിയോടു പോരടിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

നായാട്ടിനെന്ന വ്യാജേന ഏറെ സാധുമൃഗങ്ങളെ വധിച്ചു. വേനനെ കാണുമ്പോള്‍ മനുഷ്യരും മൃഗങ്ങളുമെല്ലാം പേടിച്ചോടുമായിരുന്നു. വേനനും കൂട്ടരും കുട്ടികളുടെ കളിസ്ഥലങ്ങളിലെല്ലാം ചെന്ന് അവരെ പീഡിപ്പിക്കുമായിരുന്നു. മൃഗങ്ങളെക്കാള്‍ ക്രൂരമായി അവരോട് പെരുമാറി.

ഇതെല്ലാം കണ്ട് അംഗമഹാരാജാവ് കണ്ണീര്‍ വാര്‍ത്തു. ഇതിനേക്കാല്‍ ഭേദം മക്കളുണ്ടാകാതിരിക്കുന്നതുതന്നെയായിരുന്നുവെന്ന് അംഗരാജന്‍ പരിതപിച്ചു.

തന്റെ ജന്മാന്തരപാപത്തിന്റെ ഫലമായാണ് സന്താനമുണ്ടാകാന്‍ വൈകിയതെന്ന് മഹര്‍ഷിമാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അംഗരാജന്‍ സ്മരിച്ചു. പും എന്ന പേരോടുകൂടിയ നരകത്തില്‍ നിന്ന് ത്രാണനം ചെയ്യുന്ന(രക്ഷിക്കുന്ന)വരാണ് പുത്രര്‍ എന്നാണ് ശാസ്ത്രം പറയുന്നത്. ഒരുപക്ഷേ സല്‍പുത്രനാണുണ്ടായതെങ്കില്‍ എന്റെ ജന്മാന്തര പാപത്തിനാലുള്ള വാസനാബലം തീരില്ല. ഞാന്‍ വീണ്ടും വീണ്ടും ഗൃഹബന്ധനത്തില്‍ മുഴുകിപ്പോകുമായിരുന്നു. അതിനാല്‍ കുപുത്രനുണ്ടായത് ഒരര്‍ത്ഥത്തില്‍ ഏറെ നന്നായി. എനിക്ക് വിരക്തി വന്ന് ഭക്തിയും ജ്ഞാനവും വര്‍ധിക്കാന്‍ ഇത് സഹായമാകും.

”കദപത്യം വരം മന്യേ സദപത്യാച്ഛുചാംപദാത്

നിര്‍വിദ്യേത ഗൃഹാന്മര്‍ത്യോ യത്‌ക്ലേശനിവഹാ ഗൃഹാഃ”

എന്റെ ജന്മാന്തര പാപം തീരാനാണ് എനിക്കിങ്ങനെ കുപുത്രനുണ്ടായത്. അങ്ങനെ എന്നെ പും എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യാന്‍ ഭഗവാന്‍ അവസരമുണ്ടാക്കുകയായിരിക്കും എന്ന് അംഗമഹാരാജന്‍ ആശ്വസിച്ചു.

അംഗരാജന് ഗൃഹസ്ഥാശ്രമത്തില്‍ വിരക്തി വന്നു. ഒരുനാള്‍ കൊട്ടാരം വിട്ടിറങ്ങി. പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല.

രാജാവില്ലാതായതോടെ രാജ്യത്ത് അരാജകത്വം നടമാടി. രാജ്യം അനാഥമായതോടെ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിളയാട്ടമായിരിക്കുമെന്നറിയാമായിരുന്ന മഹര്‍ഷിമാര്‍ രാജകുമാരനെ രാജാവായി അഭിഷേകം ചെയ്യണമെന്ന് നിശ്ചയിച്ചു.

അഹങ്കാരിയും ദുര്‍ബുദ്ധിയുമായ വേനന്‍ രാജാവായതോടെ ദുഷ്ടന്മാര്‍ക്കെല്ലാം അത് അവസരമായി മാറി. അതുവരെ കൊള്ളയും പരപീഡനവുമായി നടന്ന വേനന്‍ അധികാരത്തില്‍ കയറിയതോടെ എങ്ങനെ പെരുമാറുമെന്ന് ദുഷ്ടജനങ്ങള്‍ ആദ്യമൊന്നു ശങ്കിച്ചു. എന്നാല്‍ സാധാരണ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചും ദുഷ്ടജനങ്ങളോട് കൈകോര്‍ത്തും സാത്വികന്മാരോടു കൊമ്പുകോര്‍ക്കാനൊരുങ്ങിയുമായിരുന്നു വേനന്റെ ഭരണകാലം. ജനങ്ങളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങളെല്ലാം തടഞ്ഞു. ഇതോടെ പൊതുജീവിതം ദുഃസഹമായി. പട്ടിണിയും പരിവട്ടവുമായി ജനങ്ങള്‍ പൊറുതിമുട്ടി. പ്രകൃതി വരണ്ടുണങ്ങി.

ഈ ദുര്‍വൃത്തന്റെ വിചേഷ്ടിതങ്ങള്‍ക്കെതിരെ ഉപദേശിച്ചു നേരെയാക്കാന്‍ മുനിമാര്‍ ഒരു ശ്രമം നടത്തിനോക്കി. രാജാവ് ജനങ്ങളെ സേവിച്ച്, ഈശ്വരാര്‍പ്പണത്തോടെ രാജ്യം ഭരിച്ചാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയും കൂടെയുണ്ടാകും എന്നും ഈശ്വരന്‍ പ്രസാദിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനു വേനന്‍ കൊടുത്ത മറുപടി അഹങ്കാരപൂര്‍ണമായിരുന്നു. രാജാവല്ലാതെ വേറെ ഏത് ഈശ്വരന്‍ എന്നായിരുന്നു വേനന്റെ മതം. രാജാവ് സര്‍വദേവമയനാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.