Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഷ്ടിബോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:57 am IST
in Samskriti

കൂട്ടുകച്ചവടം പരാജയപ്പെടുന്നതിന് മുഖ്യകാരണേത്? പാരസ്പര്യം മറന്നുകൊണ്ടുള്ള ദുര്‍മോഹം, വഞ്ചന, സ്വാര്‍ത്ഥതാല്‍പര്യം എന്നിവ.മേല്‍പ്പറഞ്ഞ കളവുസംഘവും കൊള്ളസംഘവും കൂട്ടുകച്ചവടവും ക്രിക്കറ്റു ടീമുമെല്ലാം കൊച്ചുകൊച്ചു സമൂഹങ്ങളാണ്. ബ്രാഹ്മണനെ മുടിക്കാന്‍ രാക്ഷസനും കള്ളനും കൂട്ടുചേര്‍ന്ന നിമിഷത്തില്‍ അവര്‍ ഒരു തല്‍ക്കാല സമൂഹമായി. അതിന്റെ ജനസംഖ്യ രണ്ടാണ്. ആ സമൂഹത്തിന്റെ ആയുസ്സ് അവരുടെ പണിതീര്‍ക്കാന്‍ വേണ്ടുന്ന അഞ്ചുനിമിഷം.

അതുപോലെ കൊള്ളസംഘമാകുന്ന സമൂഹത്തിന്റെ ജനസംഖ്യ പത്തായിരിക്കാം. ആയുസ്സ് ആഴ്ചകളായിരിക്കാം. എന്നാല്‍ അത്രയും കാലം അവര്‍ പാരസ്പര്യം സനിഷ്‌കര്‍ഷം പാലിക്കേണ്ടിവരും. അവരവരുടെ സമൂഹത്തിന് പുറത്തു അവര്‍ കക്കുമായിരിക്കാം, കൊള്ളയടിക്കുമായിരിക്കാം, കൊള്ളലാഭമെടുക്കുമായിരിക്കാം, അടവുകള്‍ പ്രയോഗിക്കുമായിരിക്കാം. അവര്‍ക്ക് യാതാരാപത്തും വരുന്നില്ല. എന്നാല്‍ ആ കൊച്ചു സമൂഹത്തിനുള്ളില്‍ പാരസ്പര്യം മറക്കുമ്പോള്‍ സത്യം മറച്ചുവക്കുമ്പോള്‍, തമ്മില്‍ അവിശ്വാസം പുലര്‍ത്തുമ്പോള്‍, കാലുവാരുമ്പോള്‍, കുതികാല്‍ വെട്ടുമ്പോള്‍, ചതിക്കുമ്പോള്‍, നിസ്സഹകരിക്കുമ്പോള്‍ അവരെല്ലാവരും തന്നെ നശിക്കുന്നു.അതുപോലെതന്നെയാണ് ക്രിക്കറ്റ് ടീമും. അതും 11 ജനസംഖ്യയുള്ള ഒരു കൊച്ചുസമൂഹമാണ്.

അവരും പാരസ്പര്യം കൈവെടിയരുത്. ബൗളറും വിക്കറ്റു കീപ്പറും ഫീല്‍ഡുമാന്മാരും ചേര്‍ന്ന് ഇരുപത്തിരണ്ട് കണ്ണും കയ്യും കാലുമുള്ള ഒരൊറ്റയാളെപോലെ അവര്‍ കടുകണിശമായ പാരസ്പര്യത്തോടെ പെരുമാറേണ്ടിവരും. അപ്പോള്‍ മാത്രമേ അവര്‍ക്ക് വിജയം സുനിശ്ചിതമാകൂ.കടത്തു കടക്കുമ്പോള്‍ വഞ്ചിയിലിരിക്കുന്നവര്‍ ഒരു ചെറിയ സമൂഹമാണ്. അവരെല്ലാവരും അക്കര എത്തണമെങ്കില്‍ ഇടയ്‌ക്കുവച്ചു വഞ്ചി മറിയരുത്. വഞ്ചി മറിയാതിരിക്കണമെങ്കില്‍ എല്ലാവരും അതിനുള്ള ധര്‍മം പാലിച്ചേ മതിയാകൂ, നീന്തല്‍ അറിയുന്നവരും അറിയാത്തവരും ഒരുപോലെ അടങ്ങി ഒതുങ്ങിയിരിക്കേണ്ടിവരും.

അതിനു വിപരീതമായി ആരെങ്കിലും ഇളകി എഴുന്നേറ്റാല്‍ എല്ലാവരുടെയും കാര്യം വെള്ളത്തിലാകും.ഇപ്പറഞ്ഞ ഉദാഹരണങ്ങളെല്ലാം താല്‍ക്കാലിക സമൂഹങ്ങളെക്കുറിച്ചാണ്. അവയുടെ കാര്യത്തില്‍പ്പോലും പാരസ്പര്യം അനിവാര്യവും നിര്‍ബന്ധവുമാണെങ്കില്‍ ശാശ്വതസമൂഹങ്ങളുടെ കാര്യത്തില്‍ അത് എത്ര മടങ്ങ് അത്യാവശ്യമാണെന്ന് ചിന്തിക്കുക. ശാശ്വത സമൂഹങ്ങളുടെ ജനസംഖ്യ പത്തും പന്ത്രണ്ടുമല്ല, ലക്ഷവും കോടിയുമാണ്-ആയുസ്സ് ശതാബ്ദങ്ങളാണ്. വഴിയ്‌ക്കുവഴി ജനിക്കുന്ന തലമുറകളാണ് അംഗങ്ങള്‍. ചരിത്രം, പാരമ്പര്യം, ആചാരങ്ങള്‍, സംസ്‌കാരം, ഭൂമിശാസ്ത്രം, സമ്പത്ത് എന്നിവയെല്ലാം കൂട്ടുചേര്‍ന്നു കരുപ്പിടിപ്പിച്ചതാണ് അവയുടെ തനതുലക്ഷ്യം. അപ്പോള്‍ അത്തരം ശാശ്വതസമൂഹത്തില്‍ അംഗങ്ങള്‍ തമ്മിലുള്ള പാരസ്പര്യം എത്രകണ്ട് അത്യഗാധമായി വേരൂന്നിയിരിക്കണമെന്ന് ആലോചിക്കുക.

സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത് പ്രസ്തുത പാരസ്പര്യമാണ്. ഫിസിക്‌സിന്റെ സാങ്കേതിക ശൈലിയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ ആയുസ്സും സമൂഹാംഗങ്ങളുടെ പാരസ്പര്യവും പ്രത്യക്ഷാനുപാതികമാണ്. പാരസ്പര്യം കുറയുന്തോറും ആയുസ്സും കുറയും എന്നര്‍ത്ഥം. സമൂഹത്തിന്റെ ഈ പാരസ്പര്യത്തെ നമുക്ക് ‘സംഘബോധം’ എന്നോ ‘സമഷ്ടിബോധം’ എന്നോ വിളിക്കാം. അതാണ് സമൂഹത്തെ നിലനിര്‍ത്തുന്ന ധര്‍മം. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ സംഘബോധമോ  സമഷ്ടിബോധമോ ആണ് ധാര്‍മികം. അതിന്റെ അഭാവമാണ് അധാര്‍മികം. ഈ കാഴ്ചപ്പാടോടുകൂടി നമുക്ക് നമ്മെയും ഇംഗ്ലീഷുകാരേയും അളക്കാം. സംഘബോധമെന്ന പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ് ധര്‍മം എവിടെയാണ് അധര്‍മം എന്നുനോക്കാം.

ഇംഗ്ലീഷുകാര്‍ നമ്മെ ചതിച്ചു കൊള്ളയടിച്ചു. കള്ളത്തരവും കള്ള ഒപ്പും, കള്ളപ്രമാണവും നമുക്കെതിരെ പ്രയോഗിച്ചു. എന്നാല്‍ അവര്‍ ചേര്‍ന്നുണ്ടാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പ്രയോഗിച്ചോ? ഒരിക്കല്‍പ്പോലും ആരെങ്കിലും അങ്ങനെ ചെയ്തതായി ഉദാഹരണമില്ല-മാത്രമല്ല 1958-ല്‍ വിക്‌ടോറിയാ റാണി ഭാരതത്തിന്റെ ഭരണം കമ്പനിയില്‍നിന്ന് നേരിട്ടേറ്റെടുത്തുകൊണ്ട് കമ്പനി പിരിച്ചുവിട്ടപ്പോള്‍, 258 കൊല്ലത്തെ ആസ്തികളും ബാധ്യതകളും കണക്കുകൂട്ടി ഓരോ ഓഹരിക്കാരനും അയാളുടെ ഓഹരിയുടെ പൂര്‍ണമായ   വീതം കൊടുത്തുതീര്‍ക്കുകയാണ് ചെയ്തത്. കമ്പനിയുടെ പാരമ്പര്യം ഓഹരിക്കാരും ഭരണകൂടവും കണിശമായി പാലിച്ചു.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)           (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.