ഇരിട്ടി : ഇരിട്ടി പ്രഗതി കരിയര്‍ ഗൈഡന്‍സിന്റെ സ്ഥാപനമായ പ്രഗതി സ്‌കൂള്‍ ഓഫ് ബാങ്കിങ്ങ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു .നേരംപോക്ക് റോഡില്‍ ഇരിട്ടി അഗ്‌നിശമനസേനാ കേന്ദ്രത്തിനു സമീപത്തെ കെട്ടിടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച ഉദ്ഘാടന സംഗമം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രഗതി എഡ്യുക്കേഷണല്‍ ട്രസ്‌റ് മാനേജിങ് ട്രസ്റ്റി വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി എംജി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ. മാത്യു എസ്ബിഐ റീജണല്‍ മാനേജര്‍ ആര്‍.വി.സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















