സിപിഎം പ്രസിഡന്റിനെതിരെ
ഡിവൈഎഫിഐക്കാര്‍ കൊടിനാട്ടിയപ്പോള്‍
ആലപ്പുഴ: പുന്നപ്രവടക്ക് പഞ്ചായത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ ഭിന്നത, പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡിവൈഎഫ്‌ഐ കൊടികുത്തി. പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണാ പ്രതാപന്‍ പ്രതിനിധീകരിക്കുന്ന നാലാം വാര്‍ഡിലാണ് സംഭവം. ഐക്കര പാലത്തിന് സമീപത്ത് നിന്ന് തച്ചുംതറയിലേക്കുള്ള റോഡ് ഏറെ നാളായി തകര്‍ന്ന് വെള്ളക്കെട്ടായി മാറി. ജനങ്ങളെ പരാതിയെ തുടര്‍ന്ന് റോഡില്‍ നിരത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്വാറി വേസ്റ്റ് ഇറക്കിയിട്ട് നാളുകളായി. എന്നാല്‍ റോഡില്‍ ഇത് നിരത്താന്‍ നടപടിയില്ല. റോഡിന് കുറുകെ ക്വാറി വേസ്റ്റിട്ടിരിക്കുന്നതിനാല്‍ ജനങ്ങളുടെ യാത്രാ ദുരിതവും വര്‍ദ്ധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ കൊടി നാട്ടിയത്. പൊറുതി മുട്ടിയ നാട്ടുകാര്‍ ക്വാറി വേസ്റ്റ് നിരത്താന്‍ തയ്യാറായെങ്കിലും ഡിവൈഎഫ്‌ഐ കൊടി നാട്ടിയതിനാല്‍ സാധിക്കുന്നില്ല.
















