ആലപ്പുഴ: എടിഎംകവര്‍ച്ചാ കേസിലെ പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എടിഎമ്മുകളില്‍ നിന്ന് വന്‍ തുകകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. ഈ തുകകള്‍ തീവ്രവാദ സംഘടനകള്‍ക്കുവേണ്ടിയായിരുന്നോയെന്ന സംശയവും നിലനില്‍ക്കുന്നു.
ദല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ദല്‍ഹി പോലീസിന്റെ സഹായവും ലഭിക്കുമെന്നും എസ്പി അറിയിച്ചു.പിടികൂടിയ പ്രധാനപ്രതിയെ മാരാരിക്കുളം സ്റ്റേഷനിലെത്തിച്ചു. ഐജി പി. വിജയന്റെ നേതൃത്വത്തില്‍ ഈയാളെ ചോദ്യം ചെയ്തു.
















