കണ്ണൂര്‍: തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ പ്രവേശനോത്സവം നടത്തി. പട്ടികജാതി വികസന വകുപ്പ് ആദ്യമായാണ് പ്രിമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രഭാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്, വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഇടി സാവിത്രി, കൂവോട് കൃഷി ഓഫീസര്‍ ടി.നാരായണന്‍, മറ്റ് കൗണ്‍സിലര്‍മാര്‍, മുന്‍ വൈസ് ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍, രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.
















