കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂര്‍ കുതിക്കുന്നു കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ജില്ല കൈവരിച്ച വികസന നേട്ടങ്ങള്‍, നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയതാണ് പുസ്തകം. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
















