കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ സഹായി-പിആര്‍ഡി പവലിയന്‍ താവക്കര ബിഒടി ബസ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 10.30 ന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും.
സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും വിധം സര്‍ക്കാരിന്റെ വിവിധ ചികില്‍സാ-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് പവലിയന്‍. അംഗപരിമിതര്‍, വിധവകള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്കുള്ള പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവധ സേവനങ്ങള്‍ ലഭ്യമാക്കുന്ന വകുപ്പുകള്‍, അപേക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍, അപേക്ഷാരീതി തുടങ്ങിയ വിവരങ്ങള്‍ പവലിയനില്‍ ലഭിക്കും.
















