ചെറുപുഴ: പുളിങ്ങോം ചെറുപുഴ റോഡില്‍ ചുണ്ടയില്‍ പണിക്കൂലി ചോദിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതായി പരാതി. പുളിങ്ങോത്തെ കാരികൂട്ടത്തില്‍ റജി (39) നെ ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കല്‍കോളേജില് പ്രവേശിപ്പിച്ചു. ചുണ്ട സ്വദേശി ചാലില്‍ മേരിയുടെ പേരില്‍ ചെറുപുഴ പോലിസ് കേസ് എടുത്തു. റജിയും അച്ഛന്‍ തങ്കപ്പനും അമ്മാവന്‍ രവിയും മേരിയുടെ വീട്ടില്‍ രണ്ട് ദിവസം ആശാരിപ്പണി എടുത്തതിന്റെ കൂലി ചോദിച്ചപ്പോള്‍ കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മേരി വീട്ടില്‍ കപ്പില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് റജിയുടെ മുഖത്തൊഴിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച റജിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പറയുന്നു. ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
















