ചെറുപുഴ: മാത്തില്‍ എവിഎം കുഞ്ഞിവിഷ്ണു നമ്പീശന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പയ്യന്നൂര്‍ മണ്ഡലം ഇന്‍സൈറ്റ് വിജയോത്സവവും സ്‌കുളിന്റെ 60-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാഘാടനം ചെയ്യും. സി.കൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്നതും നവീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
















