ഇരിട്ടി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ നാളെ വിളക്കോട് വടക്കിനി ഇല്ലം കോളനി സന്ദര്‍ശിക്കും. എന്‍ഡിഎ ഗവണ്‍മെന്റിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് രാജ്യത്തെ കോളനികളില്‍ മന്ത്രിമാര്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വടക്കിനി ഇല്ലം കോളനിയിലെ സന്ദര്‍ശനം. ഉച്ചക്ക് 1 മണിയോടെ കോളനിയിലെത്തുന്ന മന്ത്രി കോളനി വാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങുക.
















