ആലപ്പുഴ: പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന മേല്‍വിലാസങ്ങളില്‍ ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന വ്യാജേന അവരുമായി അടുത്ത ശേഷം പണവും മറ്റും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. വര്‍ക്കല കുരുക്കണി ഇറയില്‍ പുരയിടത്തില്‍ ഷാഹിര്‍കുട്ടി (വര്‍ക്കി, 50)യെയാണ് നോര്‍ത്ത പോലീസ് പിടികൂടിയത്. തിരുവന്തപുരം ജില്ലയിലെ പൂന്തുറ, ആറ്റിങ്ങള്‍, ഫോര്‍ട്ട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന്ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ടെന്ന് നോര്‍ത്ത് സിഐ സന്തോഷ്‌കുമാര്‍ പറഞ്ഞു.
















