ഏറ്റുമാനൂര്‍: ഹാസ്യ സാമ്രാട്ട് എസ്.പി. പിള്ളയുടെ 32-ാമത് ചരമവാര്‍ഷികവും അനുസ്മരണവും 12ന് ആചരിക്കും. എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഹിന്ദുമതപാഠശാല ഹാളില്‍ വൈകുന്നേരം 5 ന് നടക്കുന്ന ചടങ്ങിന് എസ്.പി .പിള്ളയുടെ പുത്രന്‍ സതീഷ് ചന്ദ്രന്‍ കലാനിലയം ഭദ്രദീപം തെളിയിക്കും. സുരേഷ് കുറുപ്പ് എംഎല്‍.എ സാംസ്‌കാരിക സമ്മേള നം ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള,പഠനോപകരണ വിതരണം നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കി തൊട്ടി നിര്‍വഹിക്കും.വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അഞ്ചുപേര്‍ക്ക് ചടങ്ങില്‍ എസ്. പി.പിള്ള സ്മാരക പുരസ്‌കാരങ്ങള്‍ നല്‍കും’ തുടര്‍ന്നു ഏറ്റുമാനൂരിന്റെ സമഗ്ര വികസനം സെമിനാര്‍ നടക്കും.
















