ചെങ്ങന്നൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകാന്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡും ഒരുങ്ങുന്നു.
ശാസ്ത്ര സാങ്കേതിക വളര്‍ച്ച പ്രയോജനപ്പെടുത്തി കേന്ദ്ര കേരള സര്‍ക്കാരുകളുടെയും പഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും വളരെ വേഗത്തില്‍ ജനങ്ങളിലെത്തിച്ച് സമൂഹത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒറ്റ ക്ലിക്കില്‍ ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിലേക്കുള്ള പഞ്ചായത്തിന്റെ ആദ്യ ചുവടുവെയ്‌പ്പാണിത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 25 അംഗ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് മുഴുവന്‍ അംഗങ്ങളുടെയും പ്രാഥമിക വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ ശേഖരിക്കുന്ന പടപടി ആരംഭിച്ചെന്ന് വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ മനു തെക്കേടത്ത് പറഞ്ഞു.
















