കോട്ടയം: പരമ്പരാഗത ഈറ്റതൊഴിലാളികള്‍ക്ക് ബാംബൂ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന ഈറ്റയുടെ വിലവര്‍ദ്ധന ഉപേക്ഷിക്കണമെന്ന് സാംബവമഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശേരി.
2009ല്‍ പത്തെണ്ണം അടങ്ങുന്ന ഒരുകെട്ടിന് 24 രൂപയായിരുന്നത് 2016ല്‍ 95രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം കെട്ടിന് 94.50രൂപയായി. യാതൊരു നീതിയുമില്ലാത്ത ഈ നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ അധികൃതരോടും സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വരവോടെ തുച്ഛമായ വരുമാനത്തില്‍ പണിയെടുക്കുന്നവരാണ് ഈറ്റത്തൊഴിലാളികള്‍. വിലവര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
















