കോട്ടയം: തമിഴ് കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ വിറലങ്ങലിച്ചിരിക്കുകയാണ് നീറികാട് ഗ്രാമം. നാല് പേര്‍ കൂടുന്നയിടത്ത് കഴിഞ്ഞ രാത്രിയിലെ കവര്‍ച്ചയാണ് ചര്‍ച്ചാവിഷയം.
സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് കഴിയുന്നത്. തമിഴ് നാട്ടിലെ ശിവഗംഗയില്‍ നിന്നുളള മറവന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന വിവരം ഞെട്ടലോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്.
കവര്‍ച്ച ശ്രമത്തിനിടെയില്‍ മാരകമായി പരിക്കേലിക്കുന്ന ഇവര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളോടാണ് കമ്പമെന്ന് പോലീസ്പറയുന്നു.
മൂന്ന് വീടുകളിലെ കവര്‍ച്ചയ്‌ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെടാതെയിരിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം രാത്രിയില്‍ പോലീസിനൊപ്പമുണ്ടായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ പിടിക്കാനായും. കവര്‍ച്ച ലക്ഷ്യവുമായി മുമ്പ് തിരുട്ട് ഗ്രാമത്തില്‍ നിന്നാണ് സംഘം എത്തിയിരുന്നത്.
എന്നാല്‍ ഇവര്‍ക്ക് ആക്രമണസ്വഭാവം ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മറവന്‍ സംഘം കൈയ്യില്‍ കിട്ടുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി കൊള്ളയടിക്കുന്ന രീതിയാണ്.
















