Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നീറിക്കാട് കവര്‍ച്ച തമിഴ്‌സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:37 pm IST
in Kottayam

കോട്ടയം : മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉറങ്ങികിടന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കവര്‍ച്ച സംഘത്തെ പോലീസിന്റെ വലയിലായി. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയില്‍ നാല് പേരെ സംഘം ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.

മൂന്ന് വീടുകളിലായി നടത്തിയ മോഷണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പോലീസിന്റെ വലയിലായത്. തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ കൊള്ളത്തലവന്‍ ശെല്‍വരാജ്, കൂട്ടാളി രാജ്കുമാര്‍ എന്നിവരാണ് പിടിയിലായത്. രാജ്കുമാറിന്റെ സഹോദരന്‍ രാജയെ പിടികിട്ടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് കവര്‍ച്ചാ സംഘം മൂന്ന് വീടുകളിലായി കയറിയത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചയായിരുന്നു ആക്രമണം. അടുക്കളവാതില്‍ തകര്‍ത്താണ് സംഘം വീടുകളില്‍ കയറിയത്. നീറികാട് തെക്കേ ചേനയ്‌ക്കല്‍ ഡെയ്‌സിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കൈയ്യില്‍ കിടന്ന വളകള്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് സാധിക്കാതെ വന്നപ്പോള്‍ മോഷ്ടാക്കള്‍ ഡെയ്‌സിയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി. ഇതിനെ തുടര്‍ന്ന് ഇടത് കണ്ണ്ിന് ആഴത്തില്‍ മുറിവേറ്റി.കരച്ചില്‍ കേട്ടുണര്‍ന്ന പരിസരവാസികള്‍ ഉണര്‍ന്നപ്പോഴേത്തക്കും മോഷ്ടാക്കള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരും മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ സംഘം മറ്റ് രണ്ട് വീടുകളില്‍ കൂടി കയറുകയും വീ്ട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു.

ആദ്യത്തെ വീട്ടില്‍ നടന്ന മോഷണവിവരം അറിഞ്ഞെത്തിയ പോലീസ് മോഷ്ടാക്കള്‍ രക്ഷപ്പെടാതെയിരിക്കാന്‍ വലവിരിക്കുകയായിരുന്നു. കിടങ്ങൂര്‍, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, മണര്‍കാട്, പാമ്പാടി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസും തെരച്ചലില്‍ പങ്കെടുത്തു. എല്ലാ റോഡുകളിലും പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ തടഞ്ഞ് നിര്‍്ത്തി പരിശോധിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങള്‍ സൈറണിട്ട് ചീറിപാഞ്ഞതോടെ നാട്ടുകാരും ഉണര്‍ന്ന് പോലീസിനെപരിശോധനയ്‌ക്ക് സഹായിച്ചു. പരിശോധനയ്‌ക്കിടെയില്‍ അയര്‍ക്കുന്നം കവലയില്‍ വെച്ച് മൂന്ന് പേര്‍ ബൈക്കില്‍ വരുന്നത് പോലീസ് തടഞ്ഞു. എന്നാല്‍ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നോക്കി.പിന്നാലെ പാഞ്ഞ പോലീസ് രണ്ട് പേരെ പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ പിടിയിലായവര്‍ മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിച്ചു. മോഷ്ടിച്ച ബൈക്കിലാണ് സംഘം വന്നത്.

മൂന്ന് പേരെ കൂടാതെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. രാത്രി വൈകിയും മൂന്ന് പേരെയും ചോദ്യംചെയ്ത് വരുകയാണ്. എന്നാല്‍ പേരുകള്‍ ഉള്‍പ്പെടെ പരസ്പരവിരുദ്ധമായി പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സംഘം തുടക്കം മുതല്‍ ശ്രമിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.