Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് മാണിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു: കേരളാ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 08:52 pm IST
in Kerala

കോട്ടയം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ താഴെയിറക്കാന്‍ സിപിഎം നീക്കം നടത്തിയതായി കേരളാ കോണ്‍ഗ്രസും സ്ഥിരീകരിച്ചു. ഇതോടെ അഴിമതിക്കെതിരായ സിപിഎം രോഷം കാപട്യമാണെന്ന് വെളിവായി.

എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിപദ വാഗ്ദാനം കെ.എം. മാണി നിരസിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയായ ‘പ്രതിഛായ’ എഡിറ്റോറിയലില്‍ വ്യക്തമാക്കി. ഇതാദ്യമായാണ് മാണിയെ മുഖ്യമന്ത്രിയാക്കാനുളള വാഗ്ദാനം എല്‍ഡിഎഫില്‍ നിന്ന് ലഭിച്ചുവെന്ന് കേരള കോണ്‍ഗ്രസ് സ്ഥിരീകരിക്കുന്നത്. മുഖ്യമന്ത്രി പദം നിരസിച്ച് മുന്നണിക്കൊപ്പം നിലയുറപ്പിച്ചതിന്റെ സമ്മാനമായിരുന്നു ബാര്‍കോഴ വിവാദമെന്നും എഡിറ്റോറിയല്‍ സൂചിപ്പിക്കുന്നു.

മന്ത്രി ജി.സുധാകരന്‍ അടക്കം എല്‍ഡിഎഫിലെ പല നേതാക്കളും മാണിക്ക് ചില ഓഫര്‍ വച്ചിരുന്നുവെന്ന് മുമ്പ് പലപ്പോഴും പറഞ്ഞിരുന്നു. അന്നൊക്കെ അത് ശരിവെക്കാനോ നിരസിക്കാനോ തയാറാകാതിരുന്ന കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അവരുടെ വരുംകാല നീക്കങ്ങളുടെ സൂചനയായിട്ടാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

‘ആര്‍ക്കും നന്മവരണമെന്നാഗ്രഹിക്കുന്ന നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളില്‍ കള്ളമില്ലാത്തതിന്റെ തെളിവാണെ’ന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്.

മന്ത്രി സുധാകരന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളും എഡിറ്റോറിയലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാണിയെ എല്‍ഡിഎഫ് ഒരിക്കലും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തോട് വ്യക്തിപരമായ ഒരു പരിഗണന എന്നും എല്‍ഡിഎഫിനുണ്ട് എന്ന സുധാകരന്റെ അഭിപ്രായത്തെ കെ.എം. മാണിയുടെ രാഷ്‌ട്രീയ സത്യസന്ധതയ്‌ക്കു ലഭിച്ച ഉത്തമസാക്ഷ്യപത്രമായിട്ടാണ് ‘പ്രതിഛായ’ വിശേഷിപ്പിക്കുന്നത്.

ചില നേതാക്കള്‍ക്ക് കെ.എം. മാണിയെ വീഴ്‌ത്തണമായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്‌ത്തിയാല്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിപ്പെടുമെന്നവര്‍ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാര്‍കോഴ വിവാദം അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മരെ വീഴ്‌ത്താന്‍ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശം.

ഇതോടെ ബാര്‍കോഴ വിവാദം മറയാക്കി പ്രതിപക്ഷം ശക്തമായ സമരപരിപാടിയുമായി രംഗത്തുവന്നു. അത് രാഷ്‌ട്രീയത്തിലെ പ്രതിപക്ഷ ധര്‍മ്മനിര്‍വ്വഹണം മാത്രമാണ്.

ബാര്‍കോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞ് വായടയ്‌ക്കുന്നതിന് മുമ്പുതന്നെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ച് മുന്നണി വിടാന്‍ ശക്തമായ പ്രലോഭനമുണ്ടായിട്ടും ചെറുത്തുനിന്ന് ഐക്യമുന്നണിയെ രക്ഷിച്ചതാണോ കെ.എം മാണി ചെയ്ത കുറ്റം.

അന്ന് അതിന് അദ്ദേഹം വഴങ്ങിയിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരും. അവര്‍ കുടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇനിയും കുടിക്കുകയും ചെയ്യും.

കാല്‍നൂറ്റാണ്ട് മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരു ആരോപണത്തിനും വിധേയനാകാതെ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ഉത്തമമാതൃകയായി പരിണമിച്ച കെ.എം. മാണിയുടെ നെഞ്ചില്‍ ഇത്ര നിര്‍ഭയമായി കഠാരയിറക്കിയ രാഷ്‌ട്രീയ ബ്രൂട്ടസുമാര്‍ക്ക് കാലം മാപ്പു നല്കില്ല എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.