കോട്ടയം: ബിജെപി മുന്‍ അധ്യക്ഷനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അദ്വാനി ഇന്ന് വൈകിട്ട് ഏഴിന് സ്വകാര്യ സന്ദര്‍ശനത്തിന് കുമരകത്ത് എത്തും. മകള്‍ പ്രതിഭക്കൊപ്പം എത്തുന്ന അദ്ദേഹം രണ്ട് ദിവസം കുമരകത്ത് ചെലവഴിക്കും. 11ന് കൊച്ചിയിലെത്തി ദല്‍ഹിക്ക് മടങ്ങും.
ഹോട്ടല്‍ കോക്കനട്ട് ലഗൂണിലാണ് താമസമൊരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയായിരിക്കെ അവധിക്കാലം ചെലവഴിക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയി കുമരകത്ത് വന്നിരുന്നു. 2000 ഡിസംബര്‍ 26ന് എത്തിയ അദ്ദേഹം 2001 ജനുവരി ഒന്നിനാണ് മടങ്ങിയത്. വാജ്‌പേയിയുടെ സന്ദര്‍ശനത്തോടെയാണ് കുമരകം അന്താരാഷ്‌ട്ര വിനോദ സഞ്ചാരകേന്ദ്രത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചത്.
അദ്വാനിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പോലീസ് സുരക്ഷാ പരിശോധന നടത്തി. കോട്ടനട്ട് ലഗൂണില്‍ കായലിന് അഭിമുഖമായി അഞ്ച് മുറികളാണ് അദ്വാനിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 11ന് അദ്ദേഹം ബോട്ടില്‍ കൊച്ചിയ്‌ക്ക് പോകും.
















