ചെറുതുരുത്തി: ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും പ്രജ്ഞപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍. നിളാതീരത്ത് ദേശീയ നദീ മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതപ്പുഴയുടെ ഭൂമിശാസ്ത്രം, ജല ലഭ്യത തുടങ്ങി പുഴയെ പൂര്‍ണമായും അറിഞ്ഞുകൊണ്ട് അതനുസരിച്ചുള്ള കര്‍മ്മപദ്ധതികള്‍ തയാറാക്കാന്‍ ഈ അതോറിറ്റിക്ക് പൂര്‍ണ അധികാരം നല്‍കണം. പുഴ സംരക്ഷണത്തിനായി നടക്കുന്ന വിവിധ മുന്നേറ്റങ്ങളെ ഏകോപിപ്പിക്കാനും ഈ അതോറിറ്റി മുന്‍കൈയെടുക്കണം, നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
നാലു ദിവസങ്ങളിലായി നടന്ന നദീമഹോത്സവം കഴിഞ്ഞ ദിവസം സമാപിച്ചു.
















