ആലപ്പുഴ: അന്താരാഷ്‌ട്ര കൊടും ഭീകരനായിരുന്ന ഒസാമ ബിന്‍ ലാദന്റെ സേവനങ്ങളെ മുന്‍നിര്‍ത്തി ചരമ ഗീതം എഴുതിയ മന്ത്രി ജി. സുധാകരന് ശ്രീരാമനേക്കാള്‍ രാവണനെ മാന്യനായി തോന്നിയതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ലെന്ന് കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യര്‍. വികലമായ കാഴ്‌ച്ചപ്പടുകളിലൂടെ ശ്രീരാമനേയും, ലക്ഷ്മണനേയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളേയും വിലയിരുത്താന്‍ ശ്രമിക്കുന്നതിനെ പുച്ഛിച്ചു തള്ളുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും മന്ത്രിയെ പിന്തിരിപ്പിക്കേണ്ട ബാദ്ധ്യത മുഖ്യമന്ത്രിയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















