കോട്ടയം: തിരുവഞ്ചൂര്‍ ളാലത്ത് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ഇന്ന് നടക്കും.
രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യഗണപതിഹോമം, നവകലശപൂജ, പഞ്ചഗവ്യകലശപൂജ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5ന് ക്ഷേത്രം മേല്‍ശാന്തി മനോജ് നാരായണ ശര്‍മ്മ ഭദ്രദീപം തെളിക്കും. ളാലം ട്രസ്റ്റ് പ്രസിഡന്റ് എല്‍.പി. സോമന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്തംഗം എന്‍.എസ്.പ്രകാശ് ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകന്‍ എന്‍.പി.പ്രഭാകരന്‍ വിതരണം ചെയ്യും.
















