കൊച്ചി: ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ ചുമരില്‍ ചാരി ബാറുകള്‍ തുറക്കാന്‍ ശ്രമിക്കേണ്ട.ബാറുകള്‍ മുഴുവന്‍ തുറക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചതിലുള്ള അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി.
ബാറുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ബാറുകള്‍ തുറക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. വിഷയത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിയുടെ ചുമര്ില്‍ തോക്ക് വെച്ച് സര്‍ക്കാര്‍ വെടി.യുതിര്‍ക്കുകയായിരുന്നു .ദേശീയ പാതയാണെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് മദ്യശാലകള്‍ തുറന്നതെന്നും കോടതി ചേദിച്ചു.
അതേസമയം പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി തിരുത്തണമെന്ന് മന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തിയത്.
















